Latest NewsNewsSports

ഏഷ്യൻ പാരാ ഗെയിംസ് 2023: അങ്കുർ ധാമയ്ക്ക് രണ്ടാം സ്വർണം, പുരുഷന്മാരുടെ 1500 മീറ്റർ-ടി 11 ഫൈനലിൽ വിജയം

പുരുഷന്മാരുടെ 5000 മീറ്റർ ടി11 ഇനത്തിൽ ഇന്ത്യയുടെ അങ്കുർ ധാമയ്ക്ക് സ്വർണം. 2023ലെ ഏഷ്യൻ പാരാ ഗെയിംസിൽ അങ്കുർ ധാമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ സ്വർണമാണിത്. ഒക്ടോബർ 25 ബുധനാഴ്ച നടന്ന പുരുഷന്മാരുടെ 1500 മീറ്റർ T11 ഫൈനലിൽ അദ്ദേഹം ഒന്നാമതെത്തി. നേരത്തെ, പുരുഷന്മാരുടെ ജാവലിൻ എഫ് 64 വിഭാഗത്തിൽ സുമിത് ആന്റിൽ സ്വർണം നേടുകയും സ്വന്തം ലോക റെക്കോർഡ് മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു,

പുരുഷന്മാരുടെ മറ്റൊരു ജാവലിൻ ത്രോ ഇനത്തിൽ ഹാനി സ്വർണം നേടി. മത്സരത്തിൽ ഇതുവരെ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സംഘം ആദ്യ രണ്ട് ദിവസങ്ങളിൽ 35 മെഡലുകൾ നേടിയിട്ടുണ്ട്. ഏഷ്യൻ പാരാ ഗെയിംസ് മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തും ആദ്യ മൂന്നിൽ എത്താനുള്ള പോരാട്ടത്തിലുമാണ് ഇന്ത്യ. ജാവലിൻ ത്രോയിൽ സുന്ദർ ഗുർജാർ സിംഗ് ലോക റെക്കോർഡ് സൃഷ്ടിച്ചു. അവസാന ശ്രമത്തിൽ 67.08 മീറ്റർ എറിഞ്ഞാണ് റെക്കോർഡ് ഇട്ടത്.

നേരത്തെ, ഇന്ത്യയുടെ നിഷാദ് കുമാറിന് ഹൈജംപിന് സ്വര്‍ണം ലഭിച്ചിരുന്നു. 2.02 മീറ്റര്‍ ഉയരം ചാടി ഗെയിംസ് റെക്കോര്‍ഡോടെയാണ് ടി47 വിഭാഗത്തില്‍ നിഷാദ് സ്വര്‍ണം നേടിയത്. ടി63 വിഭാഗത്തില്‍ ശൈലേഷ് കുമാറും ക്ലബ് ത്രോ എഫ് 51 വിഭാഗത്തില്‍ പ്രണവ് സൂര്‍മയും ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button