Latest NewsNewsInternational

ഹമാസിന് നേരെ വ്യോമാക്രമണം  നിര്‍ത്താന്‍ ഉദ്ദേശമില്ല: ഇസ്രായേല്‍ പ്രധാനമന്ത്രി

ടെല്‍ അവീവ്: ഗസയില്‍ ഹമാസിന് എതിരെ നടത്തുന്ന വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശമില്ലെന്ന് ഇസ്രായേല്‍. സൈനിക മേധാവി ഹെര്‍സി ഹാലെവിയാണ് വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശമില്ലെന്ന് അറിയിച്ചത്. ഹമാസിനെ പൂര്‍ണമായും തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കരയുദ്ധത്തിന് ഇസ്രായേല്‍ പൂര്‍ണമായും സജ്ജമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ചെലവ് 90 കോടി രൂപ: കിൻഫ്ര അന്താരാഷ്ട്ര എക്‌സിബിഷൻ കം കൺവെൻഷൻ സെന്റർ നിർമ്മാണം പുരോഗമിക്കുന്നു

യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിന് ഇസ്രായേല്‍ തയ്യാറായെന്ന് സൈനിക വക്താവ് ഡാനിയല്‍ ഹാഗരി അറിയിച്ചു. അതേസമയം, ഇസ്രായേലിന്റെ നടപടികളില്‍ കടുത്ത ആശങ്ക അറിയിച്ച് ലോകരാജ്യങ്ങള്‍ രംഗത്തെത്തുന്നുണ്ട്.

അതിനിടെ ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മരണം 5,100 കവിഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button