KeralaLatest NewsNews

ആർഎസ്എസ് ജനകോടികളുടെ ഹൃദയത്തിലാണ്, പിണറായി വിചാരിച്ചാൽ അതിനെ തടയാൻ സാധിക്കില്ല: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ആർഎസ്എസ് ജനകോടികളുടെ ഹൃദയത്തിലാണുള്ളതെന്നും പിണറായി വിജയൻ വിചാരിച്ചാൽ അതിനെ തടയാൻ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായിക്ക് ചിലപ്പോൾ ക്ഷേത്രപരിസരത്തുനിന്ന് നീക്കാനാവുമായിരിക്കും. എന്നാൽ, ഈ ഗംഗാപ്രവാഹത്തെ ആർക്കുതടഞ്ഞുനിർത്താനാവും. കോവിഡ് കാലത്ത് ഓരോ വീടും സംഘശാഖകളായിരുന്നു. അടിയന്തിരാവസ്ഥക്കാലത്തുപോലും ഈ ഗംഗാപ്രവാഹം അനുസ്യൂതം അനവരതം മുമ്പോട്ടുതന്നെയാണൊഴുകിയത് എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ മൂന്നു വർഷവും വിജയദശമി സാംഘിക്കിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല പലകാരണങ്ങളാൽ. ഇത്തവണ പിണറായി വിജയൻ എന്തോ നിരോധനമൊക്കെ ഏർപ്പെടുത്താൻ പോകുന്നു എന്നൊക്കെ കേട്ടു. സംഘം ജനകോടികളുടെ ഹൃദയത്തിലാണ് കുടികൊള്ളുന്നത്. ക്ഷേത്രപരിസരത്തുനിന്ന് നീക്കാനാവുമായിരിക്കും. എന്നാൽ ഈ ഗംഗാപ്രവാഹത്തെ ആർക്കുതടഞ്ഞുനിർത്താനാവും. കോവിഡ് കാലത്ത് ഓരോ വീടും സംഘശാഖകളായിരുന്നു. അടിയന്തിരാവസ്ഥക്കാലത്തുപോലും ഈ ഗംഗാപ്രവാഹം അനുസ്യൂതം അനവരതം മുമ്പോട്ടുതന്നെയാണൊഴുകിയത്. എതിർപ്പുകളുള്ളപ്പോഴാണ് സംഘം കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുന്നത്. സമാജജീവിതത്തിന്റെ ഏതു തുറയിലും നിങ്ങൾക്ക് സംഘത്തെ കാണാം. ഗോവിന്ദൻ മാസ്റ്റർ തന്നെപറഞ്ഞതുപോലെ സംഘത്തിന്റെ നൂറാം ജന്മദിനം ആവുമ്പോഴേക്കും കേരളത്തിലും സംഘം എത്താത്ത ഒരു ഗ്രാമംപോലുമുണ്ടാവില്ല. ചരൈവേതി ചരൈവേതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button