Latest NewsKeralaNews

ഇന്ത്യൻ സ്വാതന്ത്ര്യ സമര പാരമ്പര്യത്തെ ആർഎസ്എസ് ഭയക്കുന്നു: എം എ ബേബി

തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യ സമര പാരമ്പര്യത്തെ ആർഎസ്എസ് ഭയക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. യുനെസ്‌കോ ലോക പൈതൃകപ്പട്ടികയിൽ ശാന്തിനികേതനെ ഉൾപ്പെടുത്തിയത് സ്മരിക്കാനായി സ്ഥാപിച്ച ഫലകത്തിൽ രവീന്ദ്രനാഥ ടാഗോറിന്റെ പേര് ഉൾപ്പെടുത്താത്തത് സംഘികൾക്ക് അബദ്ധം പറ്റിയതല്ലെന്നും മനപൂർവ്വം ചെയ്യുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഇനി ഇന്ത്യ വേണ്ട, ‘ഭാരത്’മതി: പാഠപുസ്തകങ്ങളില്‍ പേരുമാറ്റം നടത്തുമെന്ന് എൻസിഇആർടി

ഇന്ത്യയുടെ ബഹുസ്വരപാരമ്പര്യത്തിന്റെ ഒരു ജൈവരൂപമാണ് രവീന്ദ്രനാഥ ടാഗോർ 1901ൽ സ്ഥാപിച്ച ശാന്തിനികേതൻ. വിദ്യാഭ്യാസത്തെക്കുറിച്ച് ടാഗോറിന്റെ വ്യത്യസ്തമായ ചിന്തകളുടെ ഒരു ഉല്പന്നമാണ് ഇത്. പിൽക്കാലത്ത് ഇവിടെ വിശ്വഭാരതി എന്ന സാർവദേശീയ സർവകലാശാലയും ടാഗോർ സ്ഥാപിച്ചു. ഇന്ത്യയ്ക്ക് മഹത്തായ സംഭാവനകൾ ചെയ്ത നിരവധിപേർ ഇവിടെ പഠിച്ചു, പഠിപ്പിച്ചു.ആചാര്യ കൃപലാനി, നന്ദലാൽ ബോസ്, രാംകിങ്കർ ബെയ്ജ്, അമർത്യസെൻ, സത്യജിത് റായി, മഹാശ്വേത ദേവി, ഇന്ദിരാഗാന്ധി, കനിക ബാനർജി, ജോഗേൻ ചൗധരി, കെ ജി സുബ്രഹ്മണ്യം, സോമനാഥ് ഹോർ, എ രാമചന്ദ്രൻ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം. സ്വാതന്ത്ര്യസമരകാലം മുതൽ ഇന്ത്യൻ സമൂഹത്തിൽ ശാന്തിനികേതൻ വഹിച്ച പങ്ക് വളരെ വലുതാണ്. ശാന്തിനികേതന്റെയും വിശ്വഭാരതിയുടെയും ആശയലോകം ആർഎസ്എസിന് ചതുർത്ഥി ആണെന്നത് സുവ്യക്തം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരപാരമ്പര്യത്തിൽ നിന്ന് വരുന്നതാണ് അത് എന്നതുകൊണ്ടാണ് സംഘപരിവാറിന് ഈ വിദ്വേഷം. ആർഎസ്എസുകാരനായ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതുമുതൽ ഈ സർവകലാശാലയെ തകർക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഒരു കേന്ദ്ര സർവകലാശാലയായ വിശ്വഭാരതിയുടെ ചാൻസലർ ഇപ്പോൾ നരേന്ദ്ര മോദിയാണ്. സ്വന്തം വിദ്യാഭ്യാസത്തെക്കുറിച്ച് വ്യാജപ്രചാരണം നടത്തുന്ന നരേന്ദ്ര മോദി വിശ്വഭാരതിയുടെ ചാൻസലർ ആയി അധ്യയനത്തെക്കുറിച്ചുള്ള ടാഗോർ പാരമ്പര്യം ഉയർത്തിപ്പിടിക്കും എന്നു കരുതുന്നത് തന്നെ എന്തു മൗഢ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാന്ധിജിയോട് തർക്കിച്ച്, താൻ ദേശീയവാദിയല്ല എന്ന പ്രബന്ധം എഴുതിയ ടാഗോറിനെ ആർഎസ്എസുകാർക്ക് എങ്ങനെ മനസ്സിലാവാനാണ്. ഗാന്ധിജിയെ മഹാത്മാ എന്നു വിളിച്ചത് ടാഗോർ ആണ്, ടാഗോറിനെ ഗുരുദേവ് എന്നു വിളിച്ചത് ഗാന്ധിജിയും. ഇത്തരം പരസ്പരബഹുമാനം മനസ്സിലാക്കാനാവാത്തവരാണ് ആർഎസ്എസുകാർ ആവുന്നത്. ആർഎസ്എസ് സേവകനായ ബിദ്യുത് ചക്രവർത്തി എന്നയാളെ വൈസ് ചാൻസലർ ആയി നിയമിച്ചതോടെ വിശ്വഭാരതിയിൽ നിന്ന് ഗുരുദേവനെ പുറത്താക്കാനുള്ള നടപടികൾ ഊർജസ്വലമായി. ശാന്തിനികേതനിലെ ടാഗോർ സ്മരണയുള്ള മന്ദിരങ്ങളും മ്യൂസിയങ്ങളും കോവിഡിന്റെ പേരിൽ അടച്ചിട്ടത് ഇതുവരെ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടില്ല. ടാഗോർ പാരമ്പര്യം അന്വേഷിച്ചു ശാന്തിനികേതനിൽ എത്തുന്ന ഒരു സഞ്ചാരി വേലിക്കെട്ടിന് പുറത്തുനിന്ന് ഇവ കണ്ടുപോകണം. ടാഗോർ സ്മരണയെ ആർഎസ്എസ് എന്തുമാത്രം ഭയക്കുന്നു. വിശ്വഭാരതിയിലെ അവശേഷിച്ച മികച്ച അധ്യാപകരെയും വിദ്യാർഥികളെയും കഴിയുന്നത്ര ഞെരുക്കാനാണ് ഇപ്പോഴത്തെ വൈസ് ചാൻസലർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: ഷവര്‍മ കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രാഹുലിന്റെ മരണം സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button