Latest NewsKeralaNews

മഴ മുന്നറിയിപ്പിൽ മാറ്റം; ഉയർന്ന തിരമാലയ്ക്ക് സാധ്യത, ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും – ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പിൽ ചെറിയ മാറ്റം. ഈ മാസം 28 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതതോടെയാണ് കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ ശക്തിപ്പെട്ടത്. എല്ലായിടത്തും ഒറ്റപ്പെട്ട മഴയക്ക് സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്.

മലയോര മേഖലകളിൽ താമസിക്കുന്നവരും തീരപ്രദേശത്ത് താമസിക്കുന്നവരും ജാ​ഗ്രതപാലിക്കാൻ നിർദ്ദേശം ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേ​ഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഹമൂൺ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. ഇന്ന് ബം​ഗ്ലാദേശ് തീരം തൊടും.

ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കേരളാ തീരത്തും ( വിഴിഞ്ഞം മുതൽ കാസർകോട് വരെ ) തെക്കൻ തമിഴ്നാട് തീരത്തും ( കൊളച്ചൽ മുതൽ കിലക്ക വരെ ) ഇന്ന് രാത്രി 11. 30 വരെ 1. 2 മുതൽ 1.8 മീറ്റര്ഡ വരെ ഉയർന്ന തിരമാലയ്ക്കും കലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ​ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാ​ഗ്രത പാലിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button