Latest NewsComputerNewsTechnology

ഏസർ സ്വിഫ്റ്റ് ഗോ ഒഎൽഇഡി14-72 : റിവ്യൂ

14 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്

സ്റ്റൈലിഷ് ലുക്കിലുള്ള ലാപ്ടോപ്പുകൾ വിപണിയിൽ എത്തിക്കുന്ന ബ്രാൻഡാണ് ഏസർ. ബഡ്ജറ്റ് റേഞ്ചിൽ ലാപ്ടോപ്പുകൾ തിരയുന്നവർക്ക് മികച്ച ഏസർ ഓപ്ഷനാണ്. അതിനാൽ, ഇന്ത്യൻ വിപണിയിൽ ഏസർ ആരാധകർ ഒട്ടനവധിയുണ്ട്. ഏസർ ഏറ്റവും പുതുതായി അവതരിപ്പിച്ച പ്രീമിയം റേഞ്ച് ലാപ്ടോപ്പാണ് ഏസർ സ്വിഫ്റ്റ് ഗോ ഒഎൽഇഡി14-72. ഇവയെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം.

14 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 2800×1800 പിക്സൽ റെസലൂഷൻ ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Intel Core i5-13500H (13th Gen) പ്രോസസറിലാണ് പ്രവർത്തനം. Windows 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

Also Read: കേരളീയം; മലയാളികൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത മഹാസർഗോത്സവം ആയിരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. 6 cell 86 WHr ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 1.25 കിലോഗ്രാം മാത്രമാണ്. ഏസർ സ്വിഫ്റ്റ് ഗോ ഒഎൽഇഡി14-72 ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 72,990 രൂപ മുതലാണ് ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button