KeralaLatest NewsNews

പുരാതനകാലം മുതൽ ആധുനിക യുഗം വരെ; കായിക കേരളത്തിലെ മികച്ച താരങ്ങളും നേട്ടങ്ങളും

പരമ്പരാഗത കായിക വിനോദങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കായിക വിനോദങ്ങളും ഉൾപ്പെടെ നിരവധി കായിക വിനോദങ്ങൾ കേരളത്തിലുണ്ട്. പുരാതനകാലം മുതൽക്കേ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിച്ച നാടാണ് കേരളം. കുട്ടിയും കോലും ഗോട്ടിയും തലപ്പന്തും കിളിത്തട്ടും വള്ളംകളിയും എല്ലാം കേരളത്തിന്റെ സ്വകാര്യമായ കളിയഹങ്കാരങ്ങളായി നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ തനത് കായിക പ്രയോഗങ്ങളിൽ ഒരു പരിധി വരെയെങ്കിലും പിടിച്ചു നിൽക്കുന്നത് കളരിപ്പയറ്റാണ്.

കേരളത്തിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദം ഫുടബോൾ ആണ്. സംസ്ഥാനത്തുടനീളം ഏറ്റവും കൂടുതൽ പിന്തുണയുള്ള ഫുട്ബോൾ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നിരുന്നാലും വലിയൊരു വിഭാഗം കേരളീയരും വോളിബോൾ , ഹോക്കി , ബാഡ്മിന്റൺ , കബഡി തുടങ്ങിയ കായിക ഇനങ്ങളും പിന്തുടരുന്നു. ട്രാവൻകൂർ അത്‌ലറ്റിക് അസോസിയേഷൻ, ട്രാവൻകൂർ ബാസ്കറ്റ്‌ബോൾ അസോസിയേഷൻ, ട്രാവൻകൂർ വോളിബോൾ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ കേരള ഒളിമ്പിക് അസോസിയേഷനു കീഴിൽ നിലവിൽ വന്നു. ഫുട്‌ബോളിലും വോളിബോളിലും അത്‌ലറ്റിക്‌സിലും ബാസ്കറ്റ്‌ബോളിലുമൊക്കെ ഏറ്റവും മികച്ച താരങ്ങളെ സംഭാവന ചെയ്യാൻ കേരളത്തിനായി.

ഐക്യകേരളം പിറക്കുന്നതിനു രണ്ടു വർഷം മുമ്പേ കേണൽ ഗോദവർമരാജ കേരള സ്‌പോർട്‌സ് കൗൺസിലിനു രൂപം നൽകി. ട്രാവൻകൂർ – കൊച്ചിൻ സ്‌പോർട്‌സ് കൗൺസിലാണ് പിന്നീട് കേരള സ്‌പോർട്‌സ് കൗൺസിലായി മാറിയത്. 1974ൽ കൗൺസിൽ പുനഃസംഘടിപ്പിച്ചു. ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന ഒരു സംസ്ഥാനമെന്ന നിലയ്ക്ക് കേരളത്തിന്റെ കായിക ചരിത്രത്തിൽ കേരള ഫുട്‌ബോൾ അസോസിയേഷന്റെ പങ്ക് വളരെ വലുതാണ്. ഇന്ത്യക്കു വേണ്ടി ഒരു കാലത്തു കളിക്കുന്ന ഭൂരിഭാഗം താരങ്ങളും കേരളത്തിൽ നിന്നുള്ളവരായിരുന്നു.

കേരളത്തിലെ സ്റ്റേഡിയങ്ങൾ:

തിരുവനന്തപുരം ഇന്റർനാഷണൽ സ്റ്റേഡിയം, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, സെൻട്രൽ സ്റ്റേഡിയം, ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, അന്താരാഷ്ട്ര ആസ്ട്രോ ടർഫ് ഹോക്കി സ്റ്റേഡിയം, ഇഎംഎസ് സ്റ്റേഡിയം, മലപ്പുറം ജില്ലാ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം, കണ്ണൂർ ഇൻഡോർ സ്റ്റേഡിയം, ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം.

ലോകോത്തര കായിക താരങ്ങളെ സൃഷ്ടിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. രാജ്യം സംഭാവന നൽകിയ മികച്ച കായികതാരങ്ങളുടെ പട്ടിക പരിശോധിച്ചാൽ അതിൽ ഏറിയ പങ്കും കേരളത്തിൽനിന്നാണ്. ശ്രീശാന്തും സഞ്ജു സാംസണും ടിനു യോഹന്നാനും ക്രിക്കറ്റിൽ കേരളത്തിന്റെ സംഭാവനകളാണ്. ഫുട്‌ബോളിൽ ഐ.എം. വിജയനും വി.പി. സത്യനും കുരികേശ് മാത്യുവും. ഹോക്കിയിൽ മാനുവൽ ഫെഡറിക്കും പി.ആർ. ശ്രീജേഷും. വോളിബോളിൽ ജിമ്മി ജോർജും ടോം ജോസഫും ഉദയകുമാറും സിറിൽ വള്ളൂരും കപിൽദേവും നാമക്കുഴി സഹോദരിമാരും ഏലമ്മയും. ബാഡ്മിന്റണിൽ വലിയവീട്ടിൽ ഡിജുവും വിമൽകുമാറും. ബാസ്കറ്റ്‌ബോളിൽ ഗീതു അന്ന ജോസ്, ജയശങ്കർമേനോൻ, സി.വി. സണ്ണി, അൻമിൻ ജെ. ആന്റണി.

അത്‌ലറ്റിക്‌സിലാണ് നാം ഏറ്റവും കൂടുതൽ രാജ്യാന്തരതാരങ്ങളെ സംഭാവന നൽകിയത്. 1924 ഒളിമ്പിക്‌സിൽ പങ്കെടുത്ത സി.കെ. ലക്ഷ്മണിൽ തുടങ്ങുന്നു നമ്മുടെ അത്‌ലറ്റുകളുടെ ചരിത്രം. പി.ടി. ഉഷയും അഞ്ജു ബോബി ജോർജും രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളാണ് . ഐവാൻ ജേക്കബും സുരേഷ്ബാബുവും മേഴ്‌സിക്കുട്ടനും ഷൈനി വിത്സണും രഞ്ജിത് മഹേശ്വരിയും പ്രീജ ശ്രീധരനും കെ.എം. ബീനാമോളും എം.ഡി. വത്സമ്മയും ടിന്റു ലൂക്കയുമൊക്കെ രാജ്യത്തിനായി മെഡലുകൾ വാരി. ദേശീയ തലത്തിൽ നടക്കുന്ന അത്‌ലറ്റിക് ടൂർണമെന്റുകളിൽ കേരളം നിരന്തരം ഓവറോൾ ചാമ്പ്യന്മാരായി.

നേട്ടങ്ങൾ:

2021ലെ ടോക്കിയോ ഒളിമ്പിക്സിൽ കേരളത്തിന്റെ പി ആർ ശ്രീജേഷ് ഹോക്കിയിൽ വെങ്കലം നേടി. ഒളിമ്പിക്സ് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയാണ് അദ്ദേഹം.

അർജുന അവാർഡ് നേടിയവർ

സി ബാലകൃഷ്ണൻ (പർവ്വതാരോഹണം, 1965)
ടി സി യോഹന്നാൻ (അത്ലറ്റിക്സ്, 1974)
കെ സി ഏലമ്മ ( വോളിബോൾ, 1975)
ജിമ്മി ജോർജ് ( വോളിബോൾ, 1976)
എ സാം ക്രിസ്തുദാസ് (ബാഡ്മിന്റൺ, 1976)
സുരേഷ് ബാബു ( അത്ലറ്റിക്സ്, 1978-79)
എയ്ഞ്ചൽ മേരി ജോസഫ് ( അത്ലറ്റിക്സ്, 78-79)
വി പി കുട്ടികൃഷ്ണൻ ( വോളിബോൾ, 78-79)
എം.ഡി വത്സമ്മ( അത്ലറ്റിക്സ്,1982)
പി.ടി ഉഷ (അത്ലറ്റിക്സ്, 1983)
ഷൈനി കെ അബ്രഹാം (അത്ലറ്റിക്സ്, 1984)
സാലി ജോസഫ് (വോളിബോൾ, 1984)
പി.ജെ ജോസഫ് (പവർലിഫ്റ്റിങ്,1984)
സിറിൾ. സി. വല്ലൂർ ( വോളിബോൾ, 1986)
വിൽസൺ ചെറിയാൻ (സ്വിമ്മിം​ഗ്, 1988)
പി കെ യശോദര ( പവർ ലിഫ്റ്റിങ്, 1988)
മെഴ്സി കുട്ടൻ ( അത്ലറ്റിക്സ്,1989)
കെ.ഉദയകുമാർ ( വോളിബോൾ, 191)
ഇ. സജീവൻ ഭാസ്കരൻ ( പവർ ലിഫ്റ്റിങ്, 1992)
കെ. സാറാമ്മ ( അത്ലറ്റിക്സ്, 1993)
കെ.സി റോസക്കുട്ടി (അത്ലറ്റിക്സ്, 1994)
പദ്മിനി തോമസ് ( അത്ലറ്റിക്സ്, 1996)
എസ്. ഓമനകുമാരി (ഹോക്കി, 1999)
ടി.വി പോളി (ബോഡി ബിൽഡിംങ്, 1999)
സെബാസ്റ്റ്യൻ സേവ്യർ (സ്വിമ്മിങ്, 2000)
ജോർജ് തോമസ് ( ബാഡ്മിന്റൺ, 2000)
കെ. എം ബീനമോൾ ( അത്ലറ്റിക്സ്, 2000)
ആർ. മഹേഷ് ( യാച്ചിങ്, 2001)
അഞ്ജു ബോബി ജോർജ് ( അത്ലറ്റിക്, 2002)
ഐ.എം വിജയൻ ( ഫുട്ബോൾ, 2002)
ജെനിൽ കൃഷ്ണൻ ( റോവിങ്, 2004)
കെ.എം ബിനു ( അത്ലറ്റിക്സ്, 2006)
ജോൺസൺ വർ​ഗീസ് ( ബോക്സിം​ഗ്, 2007)
ചിത്ര കെ സോമൻ (അത്ലറ്റിക്സ്, 2007)
സിനിമോൾ പൗലോസ് (അത്ലറ്റിക്സ്, 2008)
ജോസഫ് അബ്രഹാം ( അത്ലറ്റിക്സ്, 2009)
കെ.ജെ കപിൽ ദേവ് ( വോളിബോൾ, 2009)
പ്രീജ ശ്രീധരൻ( അത്ലറ്റിക്സ്,2010)
ടോം ജോസഫ് ( വോളിബോൾ, 2014)
​ഗീതു അന്ന ജോസ് ( ബാസ്ക്കറ്റ് ബോൾ, 2014)
വി. ഡിജു ( ബാഡ്മിന്റൺ, 2014)
സജി തോമസ് ( റോവിങ്, 2014)
ടിന്റു ലൂക്ക ( അത്ലറ്റിക്സ്, 2014)
പി. ആർ ശ്രീജേഷ് ( ഹോക്കി, 2014)

ഖേൽരത്ന

കെ. എം ബീനമോൾ ( അത്ലറ്റിക്സ്, 2002)
അഞ്ജു ബോബി ജോർജ് ( അത്ലറ്റിക്, 2003)

shortlink

Related Articles

Post Your Comments

Related Articles


Back to top button