Latest NewsNewsIndia

മിസോറാം തിരഞ്ഞെടുപ്പ്: സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33% സംവരണം വാഗ്ദാനം ചെയ്ത് ജെപി നദ്ദ, പ്രകടന പത്രിക പുറത്തിറക്കി

മിസോറാം: തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവ് പ്രകടന പത്രിക പുറത്തിറക്കി. വെള്ളിയാഴ്ച്ച ഐസ്വാളിലെ പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് നദ്ദ ‘വിഷൻ ഡോക്യുമെന്റ് 2023’ പുറത്തിറക്കിയത്.

എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുമെന്നും മിസോറം സ്‌പോർട്‌സ് അക്കാദമിയിലും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തുമെന്നും ബിജെപി പ്രതിജ്ഞയെടുത്തു.

‘ഈ ‘വിഷൻ ഡോക്യുമെന്റ് 2023’ നന്നായി ഗവേഷണം ചെയ്ത് പുറത്തിറക്കിയ ഒന്നാണ്. പല രാഷ്ട്രീയ പാർട്ടികളും അവരുടെ പ്രകടനപത്രികയുമായി വരാറുണ്ട്, പക്ഷേ പുന്തുടരുമോ എന്ന് അ‌വർക്ക് തന്നെ ഉറപ്പില്ല. അ‌തിനാൽ അ‌തിനെ വെറുമൊരു കടലാസ് മാത്രമായാണ് ഞങ്ങൾ കാണുന്നത്. എന്നാൽ ബിജെപി ഒരു പ്രകടന പത്രികയുമായി വരുമ്പോൾ അ‌ത് അ‌ത്രയും കൃത്യമായി ഗവേഷണം ചെയ്ത് തയ്യാറാക്കിയ ഒന്നാകും- നദ്ദ വ്യക്തമാക്കി.

ഫുട്ബോൾ ഗുസ്തി, ഭാരോദ്വഹനം, ഹോക്കി എന്നിവ പരിശീലിക്കുന്ന കായിക താരങ്ങൾക്ക് പൂർണമായ സ്കോളർഷിപ്പ് നൽകിക്കൊണ്ട് മിസോറം സ്‌പോർട്‌സ് അക്കാദമി നിർമ്മിക്കുമെന്ന് നദ്ദ വാക്ക് നൽകി. ബിജെപി അധികാരത്തിലെത്തിയാൽ യുവാക്കൾക്കിടയിലെ മയക്കുമരുന്ന് അടിമത്തം ഇല്ലാതാക്കാൻ മയക്കുമരുന്ന് രഹിത മിസോറാം എന്ന ഓപ്പറേഷൻ ആരംഭിക്കുമെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞു.

നവംബർ 7 നാണ് മിസോറാം ഇലക്ഷൻ നടക്കുന്നത്. ഭരിക്കുന്ന മിസോ നാഷണൽ ഫ്രണ്ട് (MNF), കോൺഗ്രസ്, സോറാം പീപ്പിൾസ് മൂവ്‌മെന്റ് (ZPM), ഭാരതീയ ജനതാ പാർട്ടി (BJP) എന്നിവയാണ് മിസോറാമിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ. എംഎൻഎഫ്, കോൺഗ്രസ്, ഇസഡ്പിഎം എന്നിവ 40 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കുമ്പോൾ ബിജെപി 23 സ്ഥാനാർത്ഥികളെ മാത്രമാണ് നിർത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button