KeralaLatest NewsNews

ഹമാസ് ഭീകരരാണെന്ന ശശി തരൂരിന്റെ പ്രസ്താവന സത്യമാണ്: സുരേഷ് ഗോപി

തിരുവനന്തപുരം: ഹമാസ് ഭീകരരെന്ന ശശി തരൂരിന്റെ പ്രസ്താവന സത്യമെന്ന് സുരേഷ് ഗോപി. ഹമാസ് ആക്രമണത്തിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശശി തരൂരിന്റെ പരാമര്‍ശം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനെപ്പറ്റി കൂടുതല്‍ എന്റെ പാര്‍ട്ടി നേതാക്കള്‍ പറയുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Read Also: പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന പഴം, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഉത്തമം

‘ഭീകരതയെ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. പഠിക്കാതെ ഒരു വിഷയത്തില്‍ പ്രതികരിക്കുന്ന ആളല്ല ശശി തരൂര്‍. യുദ്ധം അവസാനിപ്പിക്കണമെന്നും എന്നാല്‍ അത് ആര് അവസാനിപ്പിക്കണമെന്നതാണ് ചോദ്യം’, സുരേഷ് ഗോപി പറഞ്ഞു.

‘തീവ്രവാദം അവസാനിച്ചാല്‍ എല്ലായിടത്തും സൗഹൃദം ഉണ്ടാകും. പാവം ജനങ്ങളെ ദ്രോഹിക്കുന്നവര്‍ ഒടുങ്ങണം. തൃശൂരില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. തൃശൂര്‍ ആയാലും കണ്ണൂര്‍ ആയാലും ജയിക്കും. എവിടെ ആയാലും മത്സരിക്കാന്‍ തയ്യാറാണ്’, സുരേഷ് ഗോപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button