Latest NewsNewsIndia

തെലങ്കാന തിരഞ്ഞെടുപ്പ് 2023: മുൻക്രിക്കറ്റ് താരം മുഹമ്മദ് അസഹറുദ്ദീൻ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ

ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെ തെലങ്കാന അസംബ്ലി ഇലക്ഷനിൽ മത്സരിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. വെള്ളിയാഴ്ച പുറത്തിറക്കിയ രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടികയിലാണ് അസ്ഹറുദ്ദീന്റെ പേരുള്ളത്. ഉത്തർ പ്രദേശ് മൊറാദാബാദിലെ മുൻ എംപിയായ അസ്ഹറുദ്ദീൻ ജൂബിലി ഹിൽസിൽ നിന്നാണ് മത്സരിക്കുന്നത്.

45 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് വെള്ളിയാഴ്ച പുറത്തിറക്കിയത്. ആദ്യഘട്ടത്തിൽ 55 സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു. മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും പങ്കെടുത്ത പാർട്ടിയുടെ സെൻട്രൽ ഇലക്ഷൻ കമ്മറ്റിയാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.

31 വേദികൾ, നാലായിരത്തോളം കലാകാരന്മാർ, മുന്നൂറോളം കലാപരിപാടികൾ; കേരളീയം 2023

മുൻ എംപി മധു ഗൗഡ് യാക്ഷി ലാൽ ബഹദൂർ നഗറിൽ നിന്നും പൊന്നം പ്രഭാകർ ഹസ്‌നാബാദിൽ നിന്നും കണ്ടി ശ്രീനിവാസ് റെഡി അദിലബാദിൽ നിന്നും തുംല നാഗേശ്വർ റാവു ഖമത്ത് നിന്നും മത്സരിക്കും. തിരഞ്ഞെടപ്പിൽ 119 സീറ്റിൽ 100 സീറ്റുകളിൽ മത്സരിക്കുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button