ThiruvananthapuramLatest NewsKeralaNattuvarthaNews

ക്ഷേ​ത്രത്തിൽ നിന്ന് ​മോ​ഷ്ടിച്ച വ​സ്തു​ക്ക​ൾ ആ​ക്രി​ക്ക​ട​യി​ൽ വിറ്റു: മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ

വി​ഴി​ഞ്ഞം മു​ക്കോ​ല മു​ക്കു​വ​ൻ കു​ഴി വീ​ട്ടി​ൽ സു​ഗ​ത​ൻ(47) ആണ് അറസ്റ്റിലായത്

വി​ഴി​ഞ്ഞം: ക്ഷേ​ത്രത്തിൽ നിന്ന് ​മോ​ഷ്ടിച്ച വ​സ്തു​ക്ക​ൾ ആ​ക്രി​ക്ക​ട​യി​ൽ വി​റ്റ​ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. വി​ഴി​ഞ്ഞം മു​ക്കോ​ല മു​ക്കു​വ​ൻ കു​ഴി വീ​ട്ടി​ൽ സു​ഗ​ത​ൻ(47) ആണ് അറസ്റ്റിലായത്. വി​ഴി​ഞ്ഞം പൊലീസാണ് പിടികൂടിയത്.

Read Also : ‘സ്ഥിരമായി ചിലർക്ക് മാത്രം നിയമനം’- പമ്പയിലെ പുരോഹിത നിയമന രേഖകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം

ക​ഴി​ഞ്ഞ ദി​വ​സം തെ​ന്നൂ​ർ​ക്കോ​ണം ന​ങ്ങ​ചെ​വി​ളാ​കം ക്ഷേ​ത്ര​ത്തി​ൽ നി​ന്നാണ് ആ​റ് നി​ല​വി​ള​ക്കു​ക​ളും മൂ​ന്ന് തൂ​ക്കു​വി​ള​ക്കു​ക​ളും മൂ​ന്നു കാ​ണി​ക്ക വ​ഞ്ചി​യി​ലെ പ​ണ​വും മോ​ഷ​ണം പോ​യ​ത്. വി​ഴി​ഞ്ഞം പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ സുഗതനെതിരെ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ​വീ​ട്ടി​ൽ നി​ന്നു പി​ടി​കൂ​ടി​യ സു​ഗ​ത​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മോ​ഷ​ണം വെളിപ്പെട്ടത്. വി​റ്റ വ​സ്തു​ക്ക​ൾ തെ​ളി​വെ​ടു​പ്പി​നി​ടെ പൊ​ലീ​സ് വീ​ണ്ടെ​ടു​ത്തു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button