ThiruvananthapuramLatest NewsKeralaNattuvarthaNews

വീടിന്‍റെ ക​ത​കി​ന് തീ​യി​ട്ട ശേഷം മോഷണം: അ​ഞ്ച് പ​വ​ൻ സ്വർണവും 10,000 രൂ​പ​യും നഷ്ടപ്പെട്ടു

ക​ല്ല​റ മീ​തൂ​ർ പാ​ലാ​ഴി​യി​ൽ ഗി​രീ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്

വെ​ഞ്ഞാ​റ​മൂ​ട്: വീടിന്‍റെ ക​ത​കി​ന് തീ​യി​ട്ട ശേഷം ന​ട​ത്തി​യ ക​വ​ർ​ച്ച​യി​ൽ അ​ഞ്ച് പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ളും 10,000 രൂ​പ​യും മ​റ്റു സാ​ധ​ന​ങ്ങ​ളും ന​ഷ്ട​പ്പെട്ടു. ക​ല്ല​റ മീ​തൂ​ർ പാ​ലാ​ഴി​യി​ൽ ഗി​രീ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

Read Also : ‘സ്ഥിരമായി ചിലർക്ക് മാത്രം നിയമനം’- പമ്പയിലെ പുരോഹിത നിയമന രേഖകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം

പൂ​ജാ അ​വ​ധി​യാ​യ​തി​നാ​ൽ വീ​ട്ടു​കാ​ർ ശ​നി​യാ​ഴ്ച വി​നോ​ദ​യാ​ത്ര​ക്ക് പോ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള​വ​ശ​ത്തെ വാ​തി​ൽ തീ​ക​ത്തി​ച്ചു ന​ശി​പ്പി​ച്ച ശേ​ഷ​മാ​ണ് മോ​ഷ്ട​ക്ക​ൾ അ​ക​ത്തു​ക​ട​​ന്ന​ത്. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര പൊ​ളി​ച്ചാ​ണ് സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്.

വീട്ടുകാർ പാ​ങ്ങോ​ട് പൊലീ​സി​ൽ പ​രാ​തി ന​ൽ​കി. സി​ഐ ഷാ​നി​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button