Latest NewsNewsTechnology

ഇൻഫിനിക്സ് ഇൻബുക്ക് വൈ1 പ്ലസ് എക്സ്.എൽ28 : വിലയും സവിശേഷതയും അറിയാം

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ നിരവധി ആരാധകർ ഉള്ള ബ്രാൻഡാണ് ഇൻഫിനിക്സ്. കമ്പനി അടുത്തിടെയായി നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ വിപണിയിൽ എത്തിക്കാറുണ്ട്. ബജറ്റ് റേഞ്ചിൽ ഒതുങ്ങുന്നവയാണ് ഇൻഫിനിക്‌സിന്റെ ലാപ്ടോപ്പുകൾ. അത്തരത്തിൽ കമ്പനി പുറത്തിറക്കിയ ലാപ്ടോപ്പാണ് ഇൻഫിനിക്സ് ഇൻബുക്ക് വൈ1 പ്ലസ് എക്സ്.എൽ28. ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന നിരവധി ഫീച്ചറുകൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബജറ്റ് റേഞ്ചിലെ ഈ ലാപ്ടോപ്പിനെ കുറിച്ച് കൂടുതൽ അറിയാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Intel Core i3-1005G1 പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. ലാപ്ടോപ്പിന്റെ ഭാരം 1.76 കിലോഗ്രാം മാത്രമാണ്. ഇൻഫിനിക്സ് ഇൻബുക്ക് വൈ1 പ്ലസ് എക്സ്.എൽ28-യുടെ ഇന്ത്യൻ വിപണി വില 32,990 രൂപയാണ്.

Also Read: കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തി: പ്രതിക്ക്​ ജീവപര്യന്തവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button