KeralaLatest NewsNews

വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റു: ഒരാൾ മരണപ്പെട്ടു

തേനി: വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്‌കൻ മരിച്ചു. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം. ഗൂഡല്ലൂർ കെ ജി പെട്ടി സ്വദേശി ഈശ്വരൻ ആണ് മരിച്ചത്. വനത്തിൽ വേട്ടയ്ക്ക് എത്തിയ ഈശ്വരനെയും സംഘത്തെയും മടക്കി അയക്കുന്നതിനിടെയാണ് ഇയാൾക്ക് വെടിയേറ്റത്.

Read Also: മലയാള സിനിമയില്‍ ഇന്നുവരെ ഒരു സ്ത്രീയോടും മോശമായി പെരുമാറാത്ത ആളാണ് സുരേഷ് ഗോപി: പിന്തുണച്ച് ഭാഗ്യലക്ഷ്മി

ഇയാൾ അക്രമാസക്തനായതോടെയാണ് വെടി ഉതിർത്തതെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. മേഘമല കടുവാ സങ്കേതത്തിന്റെ ഭാഗമായ വണ്ണാത്തിപാറയിലാണ് സംഭവം നടന്നത്. ഗൂഡല്ലൂർ ഫോറസ്റ്റ് സംഘം വന്നതിനുള്ളിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഈശ്വരന്റെ നേതൃത്വത്തിലുള്ള വേട്ട സംഘത്തെ കണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരോട് കാട്ടിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പിന്മാറിയില്ല. തുടർന്ന് തർക്കം ഉണ്ടാവുകയും ഈശ്വരൻ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പ്രാണ രക്ഷാർത്ഥമാണ് വെടി ഉതിർത്തതെന്നും വനം വകുപ്പ് വിശദീകരിച്ചു.

Read Also: മലയാള സിനിമയില്‍ ഇന്നുവരെ ഒരു സ്ത്രീയോടും മോശമായി പെരുമാറാത്ത ആളാണ് സുരേഷ് ഗോപി: പിന്തുണച്ച് ഭാഗ്യലക്ഷ്മി

shortlink

Related Articles

Post Your Comments

Related Articles


Back to top button