KottayamNattuvarthaLatest NewsKeralaNews

ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടം: കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

ഒഴുക്കിൽപ്പെട്ട് കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിനി അനശ്വരയാണ് മരിച്ചത്

കോട്ടയം: കോട്ടയം അയ്മനത്ത് സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ഒഴുക്കിൽപ്പെട്ട് കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിനി അനശ്വരയാണ് മരിച്ചത്. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read Also : എസ്. പി.ബി: അതിര്‍ത്തികളില്ലാത്ത സംഗീതം ഈ ലോകത്ത് സാദ്ധ്യമാണെന്ന് തെളിയിച്ച ഗായകൻ, തെന്നിന്ത്യ നിറഞ്ഞാടിയ പ്രതിഭ

രാവിലെ അയ്മനം കരീമഠത്തിലാണ് അപകടം നടന്നത്. മണിയാപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്നു സർവീസ് ബോട്ട്. മാതാവും സഹോദരിക്കുമൊപ്പം അനശ്വര വള്ളത്തിൽ വരുമ്പോഴായിരുന്നു അപകടം നടന്നത്. ഇടതോടിലൂടെ വന്ന വള്ളത്തിന്‍റെ മധ്യഭാഗത്തായി സർവീസ് ബോട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വള്ളത്തിന്‍റെ നടുഭാഗത്ത് ഇരുന്ന പെൺകുട്ടി വെള്ളത്തിലേക്ക് തെറിച്ചു വീണു.

പെൺകുട്ടിയെ കൈയിൽ പിടിച്ച് രക്ഷിക്കാൻ മാതാവ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. മാതാവും സഹോദരിയും അത്ഭുതകരമായി രക്ഷപ്പെട്ടു.

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button