Latest NewsNewsInternational

ഹമാസ് നഗ്നയാക്കി ട്രക്കില്‍ കൊണ്ടുപോയ യുവതിയുടെ മൃതദേഹം ഗാസയില്‍ നിന്ന് കണ്ടെത്തി: സ്ഥിരീകരിച്ച് ഇസ്രായേല്‍ സൈന്യം

ഹമാസ് നഗ്നയാക്കി ട്രക്കില്‍ കൊണ്ടുപോയ യുവതി മരിച്ചതായി സ്ഥിരീകരിച്ച് ഇസ്രായേല്‍ സൈന്യം. ജര്‍മന്‍ സ്വദേശിയായ ഷാനി ലൂക്കിന്റെ മൃതദേഹം ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം കണ്ടെത്തിയതായി കുടുംബം അറിയിച്ചു. ഹമാസ് ഇസ്രായേലിലേക്ക് കടന്നുകയറി നടത്തിയ ആക്രമണത്തിലാണ് ഷാനി ലൂക്കിനെ തട്ടിക്കൊണ്ടുപോയത്.

സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ആയിരുന്നു ഷാനി ലൂക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ഹമാസ് ആക്രമണം നടന്നത്. യുവതിയെ നഗ്നനയാക്കി ഹമാസ് ട്രക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു. ഇവരെ തിരികെ ലഭിക്കാന്‍ അമ്മ ജര്‍മ്മന്‍, ഇസ്രായേല്‍ സര്‍ക്കാരുകളോട് നടത്തിയ അഭ്യര്‍ത്ഥന സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button