Latest NewsKeralaNews

വീടുകൾക്ക് നേരെ ബോംബേറ്: രണ്ടു പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടുകൾക്ക് നേരെ ബോംബേറ്. പെരുമാതുറ മാടൻവിളയിലാണ് സംഭവം. ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് യുവാക്കൾക്കാണ് പരിക്കേറ്റത്.

Read Also: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടറിൽ നിന്നും വിവരങ്ങൾ ചോർത്തി ഹാക്കർമാർ

മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിലെത്തിയ നാലംഗ സംഘമാണ് വീടുകൾക്ക് നേരെ ബോംബെറിഞ്ഞത്. ആക്രമണത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗുണ്ടാ ആക്രമണമാണോയെന്നാണ് പോലീസ് സംശയിക്കുന്നത്.

Read Also: പിണറായിയുടേത് അഴിമതിക്കാരുടെയും പീഡകന്മാരുടെയും സർക്കാർ: ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button