KottayamLatest NewsKeralaNattuvarthaNews

മുൻവൈരാ​ഗ്യം, യു​വാ​വി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ഒരാൾ പിടിയിൽ

ഇ​ട​ക്കു​ന്നം വേ​ങ്ങ​ത്താ​നം ഭാ​ഗ​ത്ത് അ​മ്പാ​ട്ട് വീ​ട്ടി​ൽ ജോ​സു​കു​ട്ടി എ​ന്ന് വി​ളി​ക്കു​ന്ന സെ​ബാ​സ്റ്റ്യ​(48)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കാ​ഞ്ഞി​ര​പ്പ​ള്ളി: യു​വാ​വി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റിൽ. ഇ​ട​ക്കു​ന്നം വേ​ങ്ങ​ത്താ​നം ഭാ​ഗ​ത്ത് അ​മ്പാ​ട്ട് വീ​ട്ടി​ൽ ജോ​സു​കു​ട്ടി എ​ന്ന് വി​ളി​ക്കു​ന്ന സെ​ബാ​സ്റ്റ്യ​(48)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : അ​​നു​​ജ​​ത്തി​​യു​​ടെ സം​​സ്‌​​കാ​​ര ച​​ട​​ങ്ങ് കഴിഞ്ഞതിന് പിന്നാലെ വീട്ടമ്മ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടു​കൂ​ടിയാണ് സംഭവം. ഇ​യാ​ൾ ഇ​ട​ക്കു​ന്നം അ​യ്യ​നാം​കു​ഴി ക​വ​ല ഭാ​ഗ​ത്തുവ​ച്ച് സ​മീ​പ​വാ​സി​യാ​യ യു​വാ​വി​നെ ചീ​ത്ത വി​ളി​ക്കു​ക​യും ക​രി​ങ്ക​ല്ലു​കൊ​ണ്ട് ത​ല​ക്ക് എ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍​ക്ക് യു​വാ​വി​നോ​ട് വി​രോ​ധം നി​ല​ നി​ന്നി​രു​ന്നു.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കാ​ഞ്ഞി​ര​പ്പ​ള്ളി പ‌ൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ നി​ർ​മ​ൽ ബോ​സ്, എ​സ്ഐ ഗോ​പ​കു​മാ​ർ, സി​പി​ഒ​മ​രാ​യ ബി​നോ, അ​രു​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റിലായ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button