KeralaLatest NewsNews

സമഭാവനയുടെ നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യം: ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സമഭാവനയുടെ നവകേരളം സൃഷ്ടിക്കാനാണ് കേരളീയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു. കേരളീയത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളേജ് വേദിയിൽ ഒരുക്കിയ സാമൂഹ്യനീത ിവകുപ്പിന്റെ പ്രദർശനവും ഓപ്പൺ ഫോറവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സമഭാവനയുടെ നവകേരളം സമ്പൂർണ്ണമായി സാക്ഷാത്കരിക്കാനാവശ്യമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തലാണ് കേരളീയത്തിലെ വിദഗ്ധ ചർച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

Read Also: അരപ്പട്ടിണിക്കാരനും മുഴുപ്പട്ടിണിക്കാരനും എന്ത് കേരളീയം: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

വയോജനങ്ങൾ, ട്രാൻസ്ജെൻഡേഴ്സ്, ഭിന്നശേഷിക്കാർ, ജയിൽ മുക്തർ തുടങ്ങി സമൂഹത്തിൽ അവഗണന നേരിടുന്ന വിഭാഗങ്ങൾക്ക് അവകാശധിഷ്ഠിത നീതി ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ട്രാൻസ്ജൻഡർ വ്യക്തികളുടെ അവകാശങ്ങൾ ഉറപ്പാക്കാനും അവരെ ശാക്തീകരിക്കാനുമാണ് സംസ്ഥാന സർക്കാർ ട്രാൻസ്‌ജെൻഡർ നയം നടപ്പാക്കിയത്. തുടർന്ന് മഴവില്ല് അടക്കമുള്ള വിവിധ പദ്ധതികൾ നടപ്പാക്കിയതിലൂടെ സമൂഹത്തിൽ അവരുടെ ദൃശ്യത വർധിപ്പിക്കാനായി. അതിൽ അഭിമാനമുണ്ട്. കുടുംബത്തിലും സമൂഹത്തിലും ട്രാൻസ് വ്യക്തികൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നുണ്ട്. 2015 ൽ നടപ്പാക്കിയ ട്രാൻസ്‌ജെൻഡർ നയം കാലാനുസൃതമായി പുതുക്കും. കാലഹരണപ്പെട്ട ജൻഡർ അവബോധം ഉല്ലംഘിക്കുന്നതിന് കൂടുതൽ ശ്രമങ്ങൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സമൂഹം വികസിത സമൂഹമായി മാറുമ്പോൾ ഏറ്റവും അധികം പ്രയാസം നേരിടുന്നത് വയോജനങ്ങളാണ്. അവർക്ക് സാമൂഹിക സുരക്ഷയും അംഗീകാരവും ഉറപ്പുവരുത്തും. ഭിന്നശേഷിക്കാർക്ക് എല്ലാ മേഖലകളും പ്രാപ്യമാക്കലും സർക്കാർ ലക്ഷ്യണെന്ന് ബിന്ദു ചൂണ്ടിക്കാട്ടി.

സാമൂഹ്യനീതി വകുപ്പിന്റെ മൈക്രോ ഇവന്റുകളുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ സുനീതി മാഗസിന്റെ കേരളീയം സ്പെഷ്യൽ പതിപ്പ് പ്രകാശനവും മന്ത്രി നിർവഹിച്ചു.

Read Also: മാനസിക വൈകല്യമുള്ള വിദ്യാർത്ഥിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ചു: സ്കൂൾ ജീവനക്കാരന് 42 വർഷം കഠിനതടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button