Latest NewsNewsLife Style

പതിവായി ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്…

പല വീടുകളിലും ഭക്ഷണത്തില്‍ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങില്‍ വിറ്റാമിന്‍ സി,  പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, വിറ്റാമിൻ ബി6, മാംഗനീസ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയെല്ലാം ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു.

ഫൈബര്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍  ഉരുളക്കിഴങ്ങ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് ഉരുളക്കിഴങ്ങ്. അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് വണ്ണം കൂട്ടുമെന്ന പേടി പലര്‍ക്കുമുണ്ട്. എന്നാല്‍ നിങ്ങൾ സ്ഥിരമായി ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും ജങ്ക് ഫുഡിന്റെ അമിതമായ ഉപഭോഗം ഒഴിവാക്കുകയും ചെയ്താൽ, നിങ്ങളുടെ ഭക്ഷണത്തിൽ ഉരുളക്കിഴങ്ങ് ഉൾപ്പെടുത്തുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കൂടാതെ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. അതിനാല്‍ ഇവ കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയാന്‍ സഹായിക്കും. അതുവഴി വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്നും തടയാനും സഹായിക്കും. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ ചര്‍മ്മം തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button