Latest NewsNewsTechnology

ഈ ദീപാവലി ജിയോയോടൊപ്പം ആഘോഷിക്കാം! ദീപാവലി സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചു

ജിയോയുടെ 2,999 രൂപ പ്ലാനിലാണ് ദീപാവലി ഓഫർ ലഭ്യമാക്കിയിട്ടുള്ളത്

ഈ വർഷത്തെ ദീപാവലി കൂടുതൽ ആഘോഷമാക്കാൻ സ്പെഷ്യൽ ഓഫറുമായി റിലയൻസ് ജിയോ എത്തി. ഉപഭോക്താക്കൾക്കായി അത്യുഗ്രൻ ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയായി ടെലികോം സേവന ദാതാക്കൾ അധിക ഡാറ്റയും, വില കുറച്ച് പ്ലാനുകളും അവതരിപ്പിക്കുമ്പോൾ ഇത്തവണ ജിയോ സ്പെഷ്യൽ ഓഫറായി അധിക വാലിഡിറ്റിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോയുടെ ദീപാവലി ഓഫറുകളെ കുറിച്ച് അറിയാം.

ജിയോയുടെ 2,999 രൂപ പ്ലാനിലാണ് ദീപാവലി ഓഫർ ലഭ്യമാക്കിയിട്ടുള്ളത്. 365 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ഇനി മുതൽ 388 ദിവസം വരെയാണ് വാലിഡിറ്റി ലഭിക്കുക. ദീപാവലി ഓഫറിന്റെ ഭാഗമായി 23 ദിവസത്തെ അധിക വാലിഡിറ്റിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. 388 ദിവസവും അൺലിമിറ്റഡ് കോളിംഗ് സംവിധാനം ലഭിക്കുന്നതാണ്. പ്രതിദിനം 2.5 ജിബി ഡാറ്റ ഈ പ്ലാന്റിന് കീഴിൽ ലഭിക്കുന്നുണ്ട്. ഒടിടി ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഈ പ്രീപെയ്ഡ് പ്ലാൻ ദീപാവലി ആഘോഷവേളയിൽ തിരഞ്ഞെടുക്കുന്നത് വളരെ മികച്ച ഓപ്ഷനാണ്.

Also Read: ‘ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് വേണ്ട’: നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button