Latest NewsNewsInternational

ഇവിടെ ഗർഭിണികൾക്ക് പ്രസവിക്കാൻ കഴിയില്ല, മരിക്കാനും പാടില്ല, നിയമവിരുദ്ധമാണ് ! (വീഡിയോ)

നോർത്തേൺ ലൈറ്റുകളുടെ മിസ്റ്റിക് കാഴ്ച ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും യോജ്യമായ സ്ഥലമാണ് സ്വാൽബാർഡിലെ നോർവീജിയൻ ദ്വീപസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന വിദൂര പട്ടണമായ ലോങ്‌ഇയർബൈൻ. എന്നാൽ, ഇവിടേക്ക് യാത്ര ചെയ്യാൻ തീരുമാനിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വളരെ വിചിത്രമായ ഒരു നിയമം എല്ലാ ടൂറിസ്റ്റുകളും പാലിക്കേണ്ടതുണ്ട്.

ഇവിടെ വെച്ച് മരണപ്പെടാൻ പാടുള്ളതല്ല. അത് നിയമവിരുദ്ധമാണ്. വിചിത്രമായി തോന്നുമെങ്കിലും, നോർവേ മെയിൻലാന്റിനും ഉത്തരധ്രുവത്തിനും ഇടയിൽ ഏകദേശം പകുതിയോളം സ്ഥലത്ത് മരിക്കുന്നത് നിയമവിരുദ്ധമാണ്. എന്തിനാണ് ലോംഗ് ഇയർബൈനിലെ നിവാസികൾക്ക് ഇങ്ങനെയൊരു അസാധാരണ നിയമം ചുമത്തിയതെന്ന് അറിയാമോ?

സ്വാൽബാർഡിലെ ശരാശരി താപനില -13 മുതൽ -20°C വരെയാണ്. ലോങ്‌ഇയർബൈൻ വളരെ തണുപ്പുള്ള പ്രദേശമാണ്. അതിനാൽ മൃതദേഹങ്ങൾ അഴുകാൻ ഒരുപാട് താമസമെടുക്കും. അതിലൂടെ മൃതദേഹങ്ങളിൽ അടങ്ങിയിരിക്കുന്ന വൈറസുകളെ കാലങ്ങളോളം നശിക്കാതെ നിലനിർത്തുന്നു. 1950-ലാണ് ശ്മശാനത്തിൽ മൃതദേഹങ്ങൾ അഴുകുന്നില്ലെന്ന് നാട്ടുകാർ കണ്ടെത്തിയത്. കൊടുംതണുപ്പുള്ള കാലാവസ്ഥയായിരുന്നു പ്രധാന കാരണം. മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധന നടത്തിയപ്പോൾ,മാരകമായ സ്പാനിഷ് ഫ്ലൂ വൈറസുകളുടെ സാമ്പിളുകൾ മൃതദേഹങ്ങളിൽ കണ്ടെത്തി. ഇതോടെ ഇവിടം പകർച്ചവ്യാധി ഭീഷണിപ്രദേശമായി മാറി.

 

View this post on Instagram

 

A post shared by Cecilia Blomdahl ✘ Svalbard (@sejsejlija)

പകർച്ചവ്യാധികൾ പടരുമെന്ന് പ്രദേശവാസികൾ ഭയപ്പെട്ടിരുന്നു. ഈ ഭീഷണി ഒഴിവാക്കാൻ, സമാധാന ജീവിതത്തിന് 1950 മുതൽ പ്രാദേശിക ശ്മശാനങ്ങളിൽ ആളുകളെ അടക്കം ചെയ്യുന്നത് നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, അടുത്ത ബന്ധമുള്ളവർക്ക് അവരുടെ മൃതദേഹങ്ങൾ പട്ടണത്തിൽ അടക്കം ചെയ്യാൻ അനുവാദമുണ്ട്. മാരകമായ അസുഖമുള്ള ആളുകൾ ലോങ്‌ഇയർബൈൻ വിട്ട് നോർവേയിലെ പ്രധാന ഭൂപ്രദേശത്തോ മറ്റെവിടെയെങ്കിലുമോ ബാക്കി സമയം ചെലവഴിക്കണം എന്നും നിയമത്തിൽ പറയുന്നുണ്ട്.

മരണം പോലെ തന്നെ ലോംഗ് ഇയർബൈനിൽ ജനനവും നിയമവിരുദ്ധമാണ്. ഇവിടെ ജനിച്ചവർ വളരെ കുറവാണ്. സ്വാൽബാർഡിൽ ഒരു ചെറിയ ആശുപത്രിയുണ്ടെങ്കിലും, പ്രസവസമയത്ത് അത്യാഹിതങ്ങൾക്കായി അത് സജ്ജീകരിച്ചിട്ടില്ല. ഗർഭിണികളായ സ്ത്രീകൾ നോർവീജിയൻ മെയിൻലാന്റിലേക്ക് അവരുടെ കാലാവധിക്ക് ഒരു മാസം മുമ്പേ പോകണം എന്നാണ് നിബന്ധന.

‘എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ സഹായിക്കാൻ അവർക്ക് ശരിയായ ഉറവിടങ്ങൾ ഇല്ലാത്തതിനാൽ നിങ്ങൾക്ക് സ്വാൽബാർഡ് ഹോസ്പിറ്റലിൽ പ്രസവിക്കാൻ കഴിയില്ല. നിങ്ങളുടെ സ്വന്തം താമസസ്ഥലം കണ്ടെത്തേണ്ടി വരും, പക്ഷേ ഇത് ആരോഗ്യ പരിരക്ഷയുടെ പരിധിയിൽ വരും’, പ്രാദേശിക സിസിലിയ ബ്ലോംഡാൽ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വിദൂര ദ്വീപിലെ അപൂർവ ജനന കേസുകളും അവർ എടുത്തുകാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button