Latest NewsKeralaNews

നാട്ടുകാരിൽ നിന്നും പരാതികൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കേണ്ട ചുമതല ഉദ്യോഗസ്ഥർക്കുണ്ട്: മനുഷ്യാവകാശ കമ്മീഷൻ

ത്യശൂർ: നാട്ടുകാരിൽ നിന്നും പരാതികൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കേണ്ട ചുമതല ഉദ്യോഗസ്ഥർക്കുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷനിലേക്ക് റിപ്പോർട്ടുകൾ സമർപ്പിക്കുമ്പോൾ ത്യശൂർ നഗരസഭാ സെക്രട്ടറി ജാഗ്രത പുലർത്തണമെന്നും കമ്മീഷൻ അംഗം വി കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.

Read Also: വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം: ജയിൽ ജീവനക്കാരെ തടവുപുള്ളികൾ ആക്രമിച്ചു

അയൽവാസിയുടെ തെങ്ങ് കാരണം അനുഭവിക്കുന്ന കഷ്ടനഷ്ടങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. നഗരസഭാ സെക്രട്ടറി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാതി പരിഹരിച്ചതായി പറയുന്നു. എന്നാൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 23 ന് ത്യശൂർ നഗരസഭാ ക്ലീൻ സിറ്റി മാനേജർ സമർപ്പിച്ച റിപ്പോർട്ടിൽ അയൽവാസിയുടെ തെങ്ങിലെ ഓലയും തേങ്ങയും പരാതിക്കാരന് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം വെട്ടിമാറ്റണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പറയുന്നു.

അയൽവാസിയുടെ മതിലിന്റെ തകരാർ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. നഗരസഭാ സെക്രട്ടറിയും ക്ലീൻ സിറ്റി മാനേജറും സമർപ്പിച്ച റിപ്പോർട്ടുകൾ പരസ്പര വിരുദ്ധമാണ്. പരാതി പരിഹരിക്കാൻ നിർദ്ദേശം നൽകുകയല്ല പരാതി പരിഹരിക്കുകയാണ് ചെയ്യേണ്ടതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഒരു മാസത്തിനകം കാനാട്ടുകര മാക്കൽ ലെയിൻ നികത്തിൽ വീട്ടിൽ രംഗനാഥന്റെ പരാതി പരിഹരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

Read Also: ഡിജിറ്റൽ റുപ്പി ആപ്പിൽ ഇനി ക്യുആർ കോഡ് സ്കാൻ ചെയ്തും പണമടയ്ക്കാം, പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button