KozhikodeKeralaNattuvarthaLatest NewsNews

ഇടതും വലതും ഹമാസിൻ്റെ അളിയന്മാർ, കേരളത്തിലെ പ്രധാന ചർച്ച മുസ്ലീം ലീഗ് ഏത് പക്ഷത്തേക്ക് പോകുമെന്നത്: ബി ഗോപാലകൃഷ്ണൻ

കോഴിക്കോട്: ഇടത്-വലത് മുന്നണികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ്പ്രസിഡൻറ് ബി ഗോപാലകൃഷ്ണൻ. കേരളത്തിലെ ഇടതും വലതും ഹമാസിൻ്റെ അളിയന്മാരെപോലെയാണ് പെരുമാറുന്നതെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. മുസ്ലീം ലീഗ് ഏത് പക്ഷത്തേക്ക് പോകുമെന്ന ചർച്ചയാണ് കേരളത്തിൽ പ്രധാനമായും നടക്കുന്നതെന്നും അതുകൊണ്ടാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇസ്ലാമിക ടൂറിസം പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂരിൽ ഇതാ ഒരു ‘ഹാച്ചിക്കോ’; യജമാനൻ മരിച്ചതറിയാതെ 4 മാസമായി കാത്തിരിക്കുന്ന രാമു – നൊമ്പരയ്ക്കാഴ്ച

‘നരേന്ദ്ര മോദി സർക്കാർ നിരവധി പദ്ധതികൾ മത്സ്യതൊഴിലാളികൾക്കായി നടപ്പിലാക്കുമ്പോൾ രാഷ്ട്രീയ വിരോധം മൂലം ഒരു പദ്ധതിപോലും പ്രാബല്യത്തിൽ വരുത്താൻ ഇടതുപക്ഷ സർക്കാർ തയ്യാറാകുന്നില്ല. കേന്ദ്രം സബ്സിഡി നിരക്കിൽ മത്സ്യതൊഴിലാളികൾക്ക് മണ്ണെണ്ണ നൽകുമ്പോൾ തമിഴ്നാട് പോലുള്ള മിക്ക സംസ്ഥാനങ്ങളും സബ്സിഡി നിരക്കിൽ മണ്ണെണ്ണ വിതരണം നടപ്പിലാക്കുമ്പോൾ അതുപോലും അടിച്ചുമാറ്റുന്ന തിരക്കിലാണ് പിണറായി സർക്കാർ. മത്സ്യതൊഴിലാളികളെ സംരക്ഷിക്കുകയല്ല, അവർക്കായി കേന്ദ്രംനൽകുന്ന പണം എങ്ങനെ അടിച്ചുമാറ്റാമെന്ന ഗവേഷണം നടത്തുകയാണ് ഇടതു വലത് മുന്നണികൾ,’ ബി ഗോപാലകൃഷ്ണൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button