KeralaLatest NewsNews

കോട്ടയത്ത് ലഹരിവേട്ട: യുവാവ് അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് ലഹരിവേട്ട. കോട്ടയം ചെങ്ങളത്ത് ഒരു കിലോയിലധികം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
സർക്കിൾ ഇൻസ്‌പെക്ടർ ഇ പി സിബിയുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിൽ കിളിരൂർ കരയിൽ നിന്നാണ് വിഷ്ണു പ്രശാന്ത് എന്നയാളെ 1.1 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

Read Also: ‘വസതിയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി’: മഹുവ മൊയ്‌ത്രയ്ക്കെതിരെ പരാതിയുമായി ജയ് അനന്ത് ദേഹാദ്രായി

കഞ്ചാവ് കടത്തിക്കൊണ്ട് വരാൻ പ്രതി ഉപയോഗിച്ച യമഹ ബൈക്ക്, കഞ്ചാവ് വില്പനയ്ക്ക് ഇടപാടുകാരെ ബന്ധപ്പെടാൻ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ എന്നിവ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സംഘത്തിൽ പ്രിവന്റീവ് ഓഫിസർ സന്തോഷ് കുമാർ ബി, ആനന്ദ് രാജ് ബി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോസഫ് കെ ജി, പ്രവീൺ ശിവാനന്ദ്, ഡ്രൈവർ അനസ് മോൻ സി കെ എന്നിവർ പങ്കെടുത്തു.

Read Also: സെക്‌സിനെ കുറിച്ച് പുരുഷൻമാർ അറിയണമെന്ന് സ്ത്രീകൾ ആഗ്രഹിക്കുന്ന രഹസ്യങ്ങൾ ഇവയാണ്: മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button