Latest NewsCinemaBollywoodNewsIndiaEntertainment

രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ: ‘ഞാൻ അസ്വസ്ഥയാണ്’ – യഥാർത്ഥ വീഡിയോയിലെ സാറ പട്ടേലിന്റെ പ്രതികരണം

രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് AI വീഡിയോ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയമാണ്. വിവിധ സെലിബ്രിറ്റികൾ ഇതിനെതിരെ നിയമനടപടിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്കിടയിൽ, യഥാർത്ഥ വീഡിയോയിലെ സ്ത്രീ മോർഫ് ചെയ്ത ക്ലിപ്പിനോട് പ്രതികരിച്ചു. സംഭവത്തിൽ പ്രതികരണവുമായി റിയല്‍ വീഡിയോയിലെ മോഡൽ സാറാ പട്ടേൽ രംഗത്തെത്തി. ഞായറാഴ്ചയാണ് രശ്മിക മന്ദാനയുടെ എഐ നിർമ്മിതമായ ഡീപ് ഫേക്ക് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഒരു ലിഫ്റ്റിലേക്ക് രശ്മികയുടെ മുഖം ഉള്ള പെണ്‍കുട്ടി കയറി വരുന്നതാണ് വീഡിയോയിലുള്ളത്. രശ്മികയുടെ മുഖം കൃത്രിമമായി എഐ ഉപയോഗിച്ച് ചെയ്തെടുത്തതായിരുന്നു ഈ വീഡിയോ.

സാറ വൈറലായ വീഡിയോയോട് പ്രതികരിക്കുകയും സംഭവങ്ങളുടെ വഴിത്തിരിവിൽ താൻ അസ്വസ്ഥനാണെന്നും ഇന്റർനെറ്റിൽ കാണുന്നതെല്ലാം വിശ്വസിക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഇന്ത്യന്‍ മോഡലും ഇന്‍ഫ്ലുവന്‍സറുമായ സാറ പട്ടേലിന്റെ വീഡിയോയാണ് വ്യാജ വീഡിയോ നിർമ്മിക്കുന്നതിനായി ഉപയോഗിച്ചത്. അമിതാഭ് ബച്ചന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോയേക്കുറിച്ച് ആശങ്ക പ്രകടമാക്കിയതിന് പിന്നാലെയാണ് സാറ ഇതിനെ കുറിച്ച് പ്രതികരിച്ചത്. വൈറലായ വീഡിയോയുമായി തനിക്ക് ബന്ധമില്ലെന്നാണ് 2021 മുതല്‍ സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമായ സാറ പട്ടേല്‍ പ്രതികരിക്കുന്നത്.

വീഡിയോ കണ്ട് ഭയന്ന് ഇന്‍സ്റ്റഗ്രാമില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഡീപ് ഫേക്ക് എന്ന വിഭാഗത്തില് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യമല്ലാതതിനാല്‍ വഞ്ചന എന്ന വിഭാഗത്തിലാണ് വീഡിയോ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സമാനമായ അനുഭവങ്ങള്‍ ഉള്ളവരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ തേടുകയാണ് താനെന്നാണ് സാറ പട്ടേല്‍ പ്രതികരിക്കുന്നത്. രൂക്ഷമായ പ്രതികരണങ്ങളോടെയാണ് പലരും തനിക്ക് ഈ വീഡിയോ അയച്ച് തരുന്നത്. ആരാണ് വീഡിയോ ചെയ്തതെന്നതില്‍ ആളുകള്‍ക്ക് അറിയാത്തത് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. വൈറലായ ഈ വീഡിയോയുമായി തനിക്ക് ബന്ധമില്ലെന്നും സാറ പട്ടേല്‍ പ്രതികരിക്കുന്നു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്ത്രീകളും പെണ്‍കുട്ടികളും വളരെയധികം സൂക്ഷിക്കണമെന്നാണ് നിലവിലെ സംഭവങ്ങള്‍ വിശദമാക്കുന്നതെന്നാണ് സാറ പട്ടേല്‍ വിശദമാക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button