Latest NewsKerala

ശബരിമല മേൽശാന്തി നിയമനത്തിൽ ക്രമക്കേട്? ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: ശബരിമല മേൽശാന്തി നിയമനത്തിലെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. നിയമനത്തിൽ ക്രമക്കേടുണ്ടെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു ഹർജി. മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ തെരഞ്ഞടുപ്പ് നടത്തിയത് ഒബ്സർവറുടെ സാന്നിധ്യത്തിലാണെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ഉച്ചയക്ക് 1.30നാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് വിധി പറയുക. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button