KottayamKeralaNattuvarthaLatest NewsNews

കൊലപാതകശ്രമം: ശിക്ഷ വിധിച്ച ശേഷം ഒ​ളി​വിലായിരുന്ന പ്രതികൾ അറസ്റ്റിൽ

വ​ള്ളി​ച്ചി​റ പാ​റ​ത്താ​ട്ട് സാ​ബു(60), വാ​ഴൂ​ര്‍ പു​തു​പ​ള്ളി​ക്കു​ന്നേ​ല്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍(70) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: കോ​ട​തി ശി​ക്ഷ വി​ധി​ച്ച​തി​നു ​ശേ​ഷം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു പ്ര​തി​ക​ൾ പൊ​ലീ​സ് അ​റ​സ്റ്റിൽ. വ​ള്ളി​ച്ചി​റ പാ​റ​ത്താ​ട്ട് സാ​ബു(60), വാ​ഴൂ​ര്‍ പു​തു​പ​ള്ളി​ക്കു​ന്നേ​ല്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍(70) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ആണ് പി​ടി​കൂ​ടി​യ​ത്.

Read Also : ഊട്ടിയിലേയ്ക്ക് വിനോദയാത്ര പോകാനൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു

2007-ല്‍ ​യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ സാ​ബു​വി​നെ ആ​റു​മാ​സം ത​ട​വി​നും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചി​രു​ന്നു. ച​ന്ദ്ര​ശേ​ഖ​ര​ന് 2005-ല്‍ ​ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു​വ​ര്‍ഷം ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഇ​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​തെ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.

ഇ​ത്ത​ര​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​ വ​രു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നു​ വേ​ണ്ടി ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചു ന​ട​ത്തി​യ ശ​ക്ത​മാ​യ തെ​ര​ച്ചി​ലാ​ണ് ഇ​രു​വ​രും പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button