AlappuzhaKeralaNattuvarthaLatest NewsNews

തൊഴിലുറപ്പ് പദ്ധതിയിൽ ആരംഭിച്ച കൃഷി നശിപ്പിച്ചു: പാഴായത് 40 ദിവസത്തെ അധ്വാനം, പരാതി

മാന്നാർ ഗ്രാമപഞ്ചായത്ത് ടൗൺ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച വാഴ, കപ്പ, ചീര, വെണ്ട, വഴുതന, പയർ തുടങ്ങിയ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്

മാന്നാർ: തൊഴിലുറപ്പ് പദ്ധതിയിൽ ആരംഭിച്ച കൃഷി നശിപ്പിച്ചതായി പരാതിയുമായി വനിതാ സംഘം. മാന്നാർ ഗ്രാമപഞ്ചായത്ത് ടൗൺ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച വാഴ, കപ്പ, ചീര, വെണ്ട, വഴുതന, പയർ തുടങ്ങിയ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്.

Read Also : നിശബ്ദ മേഖലകളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുത്: നിർദ്ദേശവുമായി മലിനീകരണ നിയന്ത്രണ ബോർഡ്

കുരട്ടിശ്ശേരി കോവുംപുറത്ത് വൃന്ദാവനത്തിൽ ലീലാവതിയമ്മയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വനിതാ സംഘം കൃഷി ചെയ്തത്. ഉടമയുടെ അനുവാദത്തോടെ വനിതാ സംഘത്തിലെ 28 പേർ 200 രൂപ വീതം മുടക്കി വാങ്ങിയ വാഴവിത്തുകളും മറ്റും ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്. കാട് പിടിച്ച് കിടന്ന സ്ഥലത്ത് നാൽപതു ദിവസത്തോളം വെയിലത്ത് നിന്ന് തങ്ങൾ നടത്തിയ അധ്വാനം പാഴായതിന്റെ വിഷമത്തിലാണ് വനിതാ സംഘം.

ഈ വസ്തുവിന്റെ ഒരു ഭാഗം പാട്ടത്തിനെടുത്ത വ്യക്തിയാണ് കൃഷി നശിപ്പിച്ചതെന്ന് തൊഴിലുറപ്പ് തൊഴിലാളികൾ ആരോപിച്ചു. ഇയാൾക്കെതിരെ മാന്നാർ പൊലീസിലും ഗ്രാമപഞ്ചായത്തിനും പരാതി നൽകിയതായി വാർഡ് മെമ്പർ ഷൈന നവാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button