WayanadLatest NewsKeralaNattuvarthaNews

പരിശോധന ഒഴിവാക്കാൻ അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തി: യുവാവ് അറസ്റ്റിൽ

ഇരിട്ടി കൊട്ടിയൂർ നെല്ലിയോടി മൈലപ്പള്ളി വീട്ടിൽ ടൈറ്റസ്(41) ആണ് പിടിയിലായത്

മാനന്തവാടി: പരിശോധന ഒഴിവാക്കാൻ അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ. ഇരിട്ടി കൊട്ടിയൂർ നെല്ലിയോടി മൈലപ്പള്ളി വീട്ടിൽ ടൈറ്റസ്(41) ആണ് പിടിയിലായത്.

Read Also : ‘ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രയേലിലേക്ക് അയക്കരുത്’ – പ്രധാനമന്ത്രിക്ക് കത്തെഴുതി ബിനോയ് വിശ്വം

മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും ചേർന്ന് മാനന്തവാടി ടൗണിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയിൽ നിന്നും 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. കർണാടകത്തിലെ ബൈരക്കുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപന നടത്തുന്ന ആളാണ് പ്രതി.

Read Also : ബഡ്ജറ്റ് റേഞ്ചിൽ കിടിലൻ ഫീച്ചർ ഫോൺ! വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പുതിയ മോഡലുമായി ജിയോ

എക്സൈസ് പാർട്ടിയിൽ പ്രിവന്‍റീവ് ഓഫീസർമാരായ കെ. ജോണി, ജിനോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്, പ്രജീഷ്, ഹാഷിം, എക്സൈസ് ഡ്രൈവർ സജീവ് എന്നിവർ പങ്കെടുത്തു. യുവാവിനെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button