ThiruvananthapuramNattuvarthaLatest NewsKeralaNews

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു​നേ​രെ വൈ​കൃ​താ​തി​ക്ര​മം: മുഖ്യപ്രതി പിടിയിൽ

വ​ർ​ക്ക​ല കോ​വൂ​ർ ചേ​ട്ട​ക്കാ​വ് പു​ത്ത​ൻ​വീ​ട്ടി​ൽ ശ​ങ്ക​ര​ൻ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന അ​ജി​ത്ത് ആ​ണ് അറസ്റ്റിലായത്

ക​ല്ല​മ്പ​ലം: വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു​നേ​രെ വൈ​കൃ​താ​തി​ക്ര​മ​ങ്ങ​ളി​ൽ മു​ഖ്യപ്ര​തി അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല കോ​വൂ​ർ ചേ​ട്ട​ക്കാ​വ് പു​ത്ത​ൻ​വീ​ട്ടി​ൽ ശ​ങ്ക​ര​ൻ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന അ​ജി​ത്ത് ആ​ണ് അറസ്റ്റിലായത്. ക​ല്ല​മ്പ​ലം പൊ​ലീ​സാ​ണ് പ്രതിയെ പി​ടി​കൂടി​യ​ത്.

ക​ല്ല​മ്പ​ല​ത്ത് പു​ല്ലൂ​ർ​മു​ക്കി​ലും സ​മീ​പ​മേ​ഖ​ല​ക​ളി​ലും ആ​ണ് വൈ​കൃ​താ​തി​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. പു​ല്ലൂ​ർ​മു​ക്ക്​ മു​നീ​ർ മ​ൻ​സി​ലി​ൽ അ​ബ്ദു​ൽ ക​രീം ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യ​ത്.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ആ​ദ്യം തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം എ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​ജ്ഞാ​ത വ്യ​ക്തി ന​ഗ്ന​നാ​യി തൊ​ഴു​ത്തി​ലേ​ക്ക് ന​ട​ക്കു​ന്ന​ത് ക​ണ്ടെ​ത്തി. ഇ​തി​നെ ​തു​ട​ർ​ന്ന്, ക്ഷീ​ര​ക​ർ​ഷ​ക​ർ ക​ല്ല​മ്പ​ലം പൊ​ലീ​സി​ൽ പ​രാ​തി. എ​ന്നാ​ൽ, എ​ല്ലാ​ദൃ​ശ്യ​വും കാ​മ​റ​യി​ൽ കി​ട്ടി​യി​രു​ന്നി​ല്ല. കൂ​ടു​ത​ൽ കാ​മ​റ സ്ഥാ​പി​ച്ചു. ഇ​തി​ൽ കൂ​ടു​ത​ൽ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു.

Read Also : കാമുകിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി, 111 തവണ കത്തികൊണ്ട് കുത്തി; റഷ്യൻ യുവാവിനെ മോചിപ്പിച്ച് പുടിൻ

ഇ​തി​നി​ടെ ഒ​ക്ടോ​ബ​ർ 25ന് ​നാ​ലു​മാ​സം പ്രാ​യ​മാ​യ ആ​ട്ടി​ൻ​കു​ട്ടി​യെ കാ​ണാ​താ​യി. ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ് തൊ​ട്ട​ടു​ത്ത സ്ഥ​ല​ത്ത് ച​ത്ത​നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. വി​വ​രം ക​ല്ല​മ്പ​ലം പൊ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി ആ​ട്ടി​ൻ​കു​ട്ടി​യു​ടെ പോ​സ്റ്റ്​​മോ​ർ​ട്ടം ന​ട​ത്തി. പാ​ലോ​ട് വെ​റ്റ​റി​ന​റി അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ഡോ. ​ന​ന്ദ​കു​മാ​ർ, ജി​ല്ല വെ​റ്റ​റി​ന​റി ഡോ. ​ഹ​രീ​ഷ്, നാ​വാ​യി​ക്കു​ളം മൃ​ഗാ​ശു​പ​ത്രി ഡോ. ​ഷ​മീ​മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​ലും അ​തി​ക്ര​മ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

മൃ​ഗ​ങ്ങ​ളു​ടെ അ​വ​യ​വ​ങ്ങ​ൾ അ​റു​ത്തു​മാ​റ്റി​യ നി​ല​യി​ലും ആ​യി​രു​ന്നു. ക​ല്ല​മ്പ​ലം പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ജി​ത്താ​ണ് പ്ര​തി എ​ന്ന് ക​ണ്ടെ​ത്തി. എ​ന്നാ​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. പ്ര​തി​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ അ​വ​സ​രം ഒ​രു​ക്കി​യ സു​ഹൃ​ത്തു​ക്ക​ളെ നേ​ര​േ​ത്ത പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ർ​ക്ക​ല എ.​എ​സ്.​പി വി​ജ​യ് ഭ​ര​ത് റെ​ഡ്ഡി, ക​ല്ല​മ്പ​ലം ഐ.​എ​സ്.​എ​ച്ച്.​ഒ വി.​കെ. വി​ജ​യ​രാ​ഘ​വ​ൻ, എ​സ്.​ഐ എ​സ്.​എ​സ്. ദീ​പു, എ.​എ​സ്.​ഐ പ്ര​സ​ന്ന​കു​മാ​ർ, ന​ജീ​ബ് തു​ട​ങ്ങി​യ​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യും. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ അ​ജി​ത്ത് പ്ര​തി​യാ​ണ്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button