Latest NewsNewsInternational

കാമുകിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി, 111 തവണ കത്തികൊണ്ട് കുത്തി; റഷ്യൻ യുവാവിനെ മോചിപ്പിച്ച് പുടിൻ

മുന്‍ കാമുകിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് 111 തവണ ശരീരത്തില്‍ കുത്തിപരിക്കേല്‍പ്പിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ ജയില്‍ മോചിതനാക്കി റഷ്യന്‍ പ്രസിഡന്‌റ് വ്‌ലാദിമര്‍ പുടിന്‍. വ്‌ലാഡിസ്ലാവ് കന്യൂസ് എന്ന യുവാവിനെയാണ് വെറും ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം വെറുതെ വിട്ടത്. 17 വര്‍ഷം കോടതി ശിക്ഷ വിധിച്ച കുറ്റവാളിയെ മോചിപ്പിച്ചതിന് പിന്നിൽ ഒരു കാരണമുണ്ട്. യുക്രെയ്‌നില്‍ യുദ്ധത്തിന് അയയ്ക്കുകയാണ് ഇയാളെ,

യുക്രൈനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാമെന്ന് അറിയിച്ചതോടയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഇയാളെ കുറ്റവിമുക്തനാക്കി മോചിപ്പിച്ചത്. തന്റെ മുൻ കാമുകിയായ വെരാ പെഖ്‌ടെലേവയെ ക്രൂരമായി കൊലപ്പെടുത്തിയതിന് 17 വർഷത്തെ തടവ് ശിക്ഷയുടെ ഒരു വർഷത്തിൽ താഴെയാണ് വ്ലാഡിസ്ലാവ് കന്യൂസ് അനുഭവിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വ്‌ലാഡിസ്ലാവ് കന്യൂസ് താനുമായി ബന്ധം അവസാനിപ്പിച്ച മുന്‍ കാമുകിയായ വെരാ പെഖ്ടെലേവ എന്ന യുവതിയെയാണ് മൃഗീയമായി മുറിവേല്‍പ്പിച്ച് ബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്.

പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം 111 തവണ കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ച് മൂന്നര മണിക്കൂർ നേരം ചോര ഒഴുകി പോകുന്നത് കണ്ട് ആസ്വദിച്ചു. പിന്നാലെ, കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് യുവതിയെ ഇയാള്‍ കൊന്നത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ പൊലീസിനെ വിളിച്ചിട്ടും അന്ന് ആരും സഹായത്തിനെത്തിയില്ലെന്നും വാര്‍ത്തയുണ്ടായിരുന്നു. ഒരു വര്‍ഷത്തില്‍ താഴെ ശിക്ഷ അനുഭവിച്ച വ്‌ലാഡിസ്ലാവ് കന്യൂസ് യുക്രെയ്നിലെ യുദ്ധത്തിന് ചേരാന്‍ സമ്മതിച്ചതോടെ പുടിന്‍ കുറ്റവാളിക്ക് മാപ്പ് നല്‍കുകയായിരുന്നു.

ഇയാൾ യൂണിഫോമില്‍ ആയുധമേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് മോചന വിവരം റഷ്യക്കാര്‍ അറിഞ്ഞത്. തുടര്‍ന്ന് യുവതിയുടെ അമ്മ ഒക്‌സാന പുടിന്‍ ഗവണ്‍മെന്റിനെതിരെ രംഗത്തെത്തി. ഭരണകൂടത്തിന്റെ നിയമമില്ലാത്ത അവസ്ഥ തന്നെ വല്ലാതെ ഉലച്ചെന്നും ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും അവര്‍ പ്രതികരിച്ചു. അതേസമയം, റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ചു കൊണ്ട് പറഞ്ഞത് റഷ്യന്‍ തടവുകാര്‍ അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് രക്തം കൊണ്ട് പ്രായശ്ചിത്തം ചെയ്യുകയാണെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button