തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസ് പിന്‍വലിച്ചു. നോട്ടീസ് വിവാദമായതിന് പിന്നാലെ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ് നോട്ടീസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. നോട്ടീസ് പിന്‍വലിച്ചെങ്കിലും, പരിപാടി നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് ക്ഷണിച്ചുള്ള ദേവസ്വം ബോര്‍ഡിന്റെ പുരാവസ്തു സാംസ്‌കാരിക വകുപ്പ് ഇറക്കിയ നോട്ടീസ് ആണ് വിവാദത്തിലായത്. നോട്ടീസ് സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെ ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയർന്നത്.
കാമുകിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി, 111 തവണ കത്തികൊണ്ട് കുത്തി; റഷ്യൻ യുവാവിനെ മോചിപ്പിച്ച് പുടിൻ
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ ഭാഗമായുള്ള ദേവസ്വം ബോര്‍ഡിന്റെ നോട്ടീസ് തിരവിതാംകൂര്‍ രാജകുടുംബത്തെ പുകഴ്ത്തിക്കൊണ്ടുള്ളതാണെന്നാണ് വിമര്‍ശനം. രാജകുടുംബത്തിലെ പ്രതിനിധികളെ രാജ്ഞിമാരെന്ന് വിശേഷിപ്പിക്കുന്ന നോട്ടീസ് രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
സംഭവം വിവാദമായതോടെ നോട്ടീസ് പരിശോധിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. പറയാന്‍ പാടില്ലാത്തതാണ് നോട്ടീസിലുള്ളതെന്നും വിവാദ ഉള്ളടക്കത്തെ കുറിച്ച് അന്വേഷിക്കാന്‍ ദേവസ്വം സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വിശദീകരിച്ചു. എന്നാല്‍, നോട്ടീസിലെ പരാമര്‍ശങ്ങള്‍ വിവാദമാക്കേണ്ടതില്ലെന്നാണ് ദേവസ്വം ബോര്‍ഡ് സാംസ്‌കാരിക-പുരാവസ്തു ഡയറക്ടര്‍ ബി മധുസൂദനന്‍ നായരുടെ പ്രതികരണം. നോട്ടീസ് സ്വാഭാവികമായി സംഭവിച്ചു പോയതാണെന്നും മധുസൂദനന്‍ നായർ വ്യക്തമാക്കി.
Post Your Comments