Latest NewsNewsBusiness

എയർബസുമായുള്ള ബന്ധം ദൃഢമാക്കി എച്ച്എഎൽ: പുതിയ കരാറിൽ ഒപ്പുവെച്ചു

വ്യവസായിക മേഖലയിൽ സ്വയം പര്യാപ്ത കൈവരിക്കാൻ പുതിയ പദ്ധതിയിലൂടെ കഴിയുമെന്ന് എച്ച്എഎൽ വ്യക്തമാക്കി

യൂറോപ്പിലെ ഏറ്റവും വലിയ വിമാന നിർമ്മാണ കമ്പനിയായ എയർബസുമായുളള ബന്ധം കൂടുതൽ ദൃഢമാക്കി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ). ഇരു കമ്പനികളും തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തുന്നതിനായി പുതിയ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. എയർബസ് 320-ന്റെ കീഴിലുള്ള വിമാനങ്ങളുടെ നവീകരണം, അറ്റകുറ്റപ്പണി, മറ്റു പ്രവർത്തനങ്ങൾ എന്നിവ ഇന്ത്യയിൽ തന്നെ ചെയ്യുന്നതിനായാണ് എയർബസുമായി എച്ച്എഎൽ കരാറിൽ ഒപ്പുവെച്ചത്. മഹാരാഷ്ട്രയിലെ നാസികിലാണ് ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കുക.

വ്യവസായിക മേഖലയിൽ സ്വയം പര്യാപ്ത കൈവരിക്കാൻ പുതിയ പദ്ധതിയിലൂടെ കഴിയുമെന്ന് എച്ച്എഎൽ വ്യക്തമാക്കി. ഇത് ഭാരതത്തിന്റെ ആത്മനിർഭരത എന്ന ആശയത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ്. അതേസമയം, വിമാനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി രാജ്യത്ത് സംയോജിത എംആർഒ ഹബ്ബ് സ്ഥാപിക്കാനുള്ള നീക്കത്തിനും എച്ച്സിഎൽ തുടക്കമിട്ടിട്ടുണ്ട്. ഇത് ആഭ്യന്തര-സൈനിക സംയോജനത്തിന് കൂടുതൽ ഉപകാരപ്രദമാകുന്നതാണ്.

Also Read: ആലപ്പുഴയിലേത് കൊലപാതകം, അത് ആത്മഹത്യല്ല: രൂക്ഷ പ്രതികരണവുമായി ശോഭ സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button