Latest NewsNewsBusiness

എയർ ഇന്ത്യ: വിമാനക്കരാറിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു, ലക്ഷ്യമിടുന്നത് വമ്പൻ ബിസിനസ് വിപുലീകരണം

2022 ജനുവരിയിലാണ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനക്കരാറിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, എയർ ബസുമായുള്ള കരാർ പുനക്രമീകരിച്ചിരിക്കുകയാണ് എയർ ഇന്ത്യ. 250 എയർക്രാഫ്റ്റുകൾ നിർമ്മിക്കാൻ നൽകിയ ഓർഡറിലാണ് പുതിയ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, പുതുക്കിയ കരാർ വിവരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എയർ ഇന്ത്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഉചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളിക്കാൻ വേണ്ടിയാണ് നിലവിലെ ഓർഡറിൽ പരിഷ്കാരങ്ങൾ വരുത്തിയതെന്ന് ടാറ്റ വക്താവ് അറിയിച്ചു.

140 എ 320 നിയോ, 70 എ 321 നിയോ വിമാനങ്ങൾ ഉൾപ്പെടെ 210 നാരോബോഡി എ 320 ഫാമിലി എ 1350, എ350900, 34 എ3501000 എന്നിങ്ങനെ 250 വിമാനങ്ങൾ വാങ്ങാനാണ് എയർ ബസുമായി എയർ ഇന്ത്യ കരാറിൽ ഏർപ്പെട്ടത്. ഈ കരാറിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്.
ഇതിന് പുറമേ, കഴിഞ്ഞ വർഷം 70 ബില്യൺ ഡോളറിന് എയർ ബസിൽ നിന്നും, ബോയിംഗിൽ നിന്നും 470 വിമാനങ്ങൾ വാങ്ങാനുള്ള ഓർഡർ എയർ ഇന്ത്യ നൽകിയിരുന്നു. 2022 ജനുവരിയിലാണ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ കൈകളിൽ എത്തിയതോടെ നിർണായക മാറ്റങ്ങളാണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്.

Also Read: ആഗോള മേഖലയിലെ നാലാമത്തെ വലിയ ഇൻഷുറൻസ് ഭീമനായി എൽഐസി

shortlink

Related Articles

Post Your Comments

Related Articles


Back to top button