Latest NewsNewsIndia

ഹമാസിനെ പിന്തുണച്ച് ഐഐടിയില്‍ പ്രസംഗം: പരാതിയുമായി വിദ്യാര്‍ത്ഥികള്‍

മുംബൈ: ഐഐടിയിൽ പലസ്തീന്‍ ഭീകരരെ പിന്തുണച്ച് സംസാരിച്ച പ്രൊഫസര്‍ക്കും ഗസ്റ്റ് സ്പീക്കര്‍ക്കുമെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. നവംബര്‍ ആറിന് ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വിഭാഗം പ്രൊഫസര്‍ ശര്‍മ്മിഷ്ഠ സാഹയും ഗസ്റ്റ് സ്പീക്കര്‍ സുധന്‍വ ദേശ്പാണ്ഡെയും ഹമാസിന് അനുകൂലമായി സംസാരിച്ചെന്നും ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

സുധന്‍വ ദേശ്പാണ്ഡെ ഫലസ്തീനിയന്‍ ഭീകരന്‍ സക്കറിയ സുബൈദിയെ മഹത്വവത്കരിച്ചെന്നും ഇത് ഐഐടി ബോംബെയുടെ അക്കാദമിക് സമഗ്രതയ്ക്കും സുരക്ഷയ്ക്കും അസ്വസ്ഥതയുണ്ടാക്കുമെന്നും വിദ്യാര്‍ത്ഥികളുടെ പരാതിയിൽ പറയുന്നു. എച്ച്എസ് 835 പെര്‍ഫോമന്‍സ് തിയറി ആന്‍ഡ് പ്രാക്‌സിസ്’ എന്ന അക്കാദമിക് കോഴ്സിന്റെ പേരിലാണ് ചര്‍ച്ച നടന്നത്.

‘പ്രസാദിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ല’: കർഷകന്റെ ആത്മഹത്യയിൽ മന്ത്രി ജി.ആർ അനിൽ

എന്നാല്‍ ഇതില്‍ പക്ഷപാതപരവും തെറ്റായതുമായ കഥകള്‍ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാന്‍ ഉപയോഗിച്ചു. ദേശ്പാണ്ഡെ തീവ്ര ഇടതുപക്ഷക്കാരനാണെന്നും അദ്ദേഹം തന്റെ സ്ഥാനം അനുചിതമായി ഉപയോഗിച്ചെന്നും പരാതിയിലുണ്ട്.

ഐഐടിയില്‍ സ്പീക്കറായി എത്തിയ സുധന്‍വ, തീവ്രവാദിയായ സുബൈദി അല്‍ അഖ്സയെ കണ്ടതായി പരിപാടിക്കിടെ പറഞ്ഞു എന്നും ഈ പ്രസ്താവന കാര്യമായ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയിൽ പറയുന്നു. പലസ്തീന്‍ ഭീകരന്‍ സുബൈദിയെ കണ്ടതായി സമ്മതിക്കുക മാത്രമല്ല, അദ്ദേഹം അക്രമത്തെയും സായുധ കലാപത്തെയും പ്രതിരോധിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്തു എന്നും പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button