MalappuramKeralaNattuvarthaLatest NewsNews

വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും 30000 രൂപയും കവർന്നതായി പരാതി

മുറിവഴിക്കൽ ഇടിവെട്ടിയകത്ത് ഷാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്

തിരൂർ: മലപ്പുറം തിരൂർ പറവണ്ണ മുറിവഴിക്കലിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നതായി പരാതി. മുറിവഴിക്കൽ ഇടിവെട്ടിയകത്ത് ഷാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്. 20 പവൻ സ്വർണവും 30,000 രൂപയും ആണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഷാഫി പൊലീസിൽ പരാതി നൽകി.

Read Also : വിദേശ സർവകലാശാലകൾക്ക് ഇനി ഇന്ത്യയിലും ക്യാമ്പസ് ആരംഭിക്കാം: അന്തിമ വിജ്ഞാപനം പുറത്തിറക്കി യുജിസി

ഇലക്ട്രിക്കൽ എഞ്ചിനീയറായ ഷാഫി കുടുംബ സമേതം തൃശൂരിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന്, നടത്തിയ പരിശോധനയിൽ വൻ കവർച്ച നടന്നതായി ബോധ്യപ്പെട്ടു. വീട്ടിലെ സാധനങ്ങളും അലമാരകളിലെ വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു.

20 പവൻ സ്വർണവും 30000 രൂപയും നഷ്ടപ്പെട്ടുവെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button