Latest NewsKeralaNews

ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്കയച്ചത് പ്രത്യേക അജണ്ടയോടെ, പക്ഷേ അത് കേരളത്തില്‍ നടപ്പിലാകില്ല: മല്ലിക സാരഭായ്

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലേയ്ക്ക് അയച്ചത് പ്രത്യേക അജണ്ടയോടെയാണെന്ന് കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരഭായ് പറഞ്ഞു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്നു വരുന്ന നാല്‍പത്തി രണ്ടാം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പത്താം ദിനത്തില്‍ ഇന്റലക്ച്വല്‍ ഹാളില്‍ ഒരുക്കിയ ‘ഇന്‍ എ ഫ്രീ ഫാള്‍’ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു മല്ലിക സാരാഭായ്.

Read Also: സാംസംഗ് ഗാലക്സി എസ്23 എഫ്ഇ ഇനി പുതിയ രണ്ട് നിറങ്ങളിൽ കൂടി വാങ്ങാം, കൂടുതൽ വിവരങ്ങൾ അറിയൂ

‘കേരളത്തിലെ 14 സര്‍വകലാശാലകളെയും കാവിവല്‍ക്കരിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. എന്നാല്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഇതിന് തയ്യാറാകുന്നില്ല. ഇതുകൊണ്ടാണ് എല്ലാ വൈസ് ചാന്‍സലര്‍മാരെയും മാറ്റാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് വൈസ് ചാന്‍സലര്‍ നിയമനാധികാരം ഗവര്‍ണറില്‍ നിന്നും മാറ്റാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായത്’, മല്ലിക സാരഭായ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button