Latest NewsNattuvarthaNewsIndia

മദ്യം ലഭിച്ചില്ല, വൈൻ ഷോപ്പിന് തീയിട്ടു: പ്രതി പിടിയിൽ

വിശാഖപട്ടണത്തെ മദുർവാഡ സ്വദേശിയായ മധുവാണ് അറസ്റ്റിലായത്

വിശാഖപട്ടണം: മദ്യം നിഷേധിച്ചതിനെ തുടർന്ന്, വൈൻ ഷോപ്പിന് തീയിട്ടയാൾ അറസ്റ്റിൽ. വിശാഖപട്ടണത്തെ മദുർവാഡ സ്വദേശിയായ മധുവാണ് അറസ്റ്റിലായത്. വിശാഖപട്ടണം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

മദുർവാഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതി വൈൻ ഷോപ്പിലെത്തിയപ്പോൾ കടയടക്കുന്ന സമയമായതിനാൽ ജീവനക്കാർ മദ്യം നൽകിയില്ല. ഇതോടെ പ്രതികളും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. താക്കീത് നൽകിയ ശേഷം പ്രതി സ്ഥലംവിട്ടെങ്കിലും ഞായറാഴ്ച വൈകീട്ട് പെട്രോളുമായി കടയിലെത്തി കടയ്ക്കുള്ളിലും ജീവനക്കാരുടെ മേലും പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Read Also : കണ്ണൂരില്‍ വെടിവയ്പ്പ്, മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടി: രണ്ട് പേര്‍ക്ക് പരിക്കേറ്റതായി സൂചന

കടയിൽ നിന്ന് ജീവനക്കാർ ഇറങ്ങിയോടിയെങ്കിലും കട പൂർണമായും കത്തി നശിച്ചു. കംപ്യൂട്ടറും പ്രിന്‍ററും ഉൾപ്പെടെ ഒന്നരലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണ്. പ്രതിക്കെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button