Latest NewsNewsIndia

ദീപാവലി ദിനത്തില്‍ റോഡില്‍ ബൈക്കുമായി ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം നടത്തി യുവാക്കള്‍

ചീറിപ്പായുന്ന ബൈക്കിലിരുന്ന് പടക്കം പൊട്ടിച്ചും റോക്കറ്റ് വിട്ടും മാലപ്പടക്കം കത്തിച്ചും, പടക്കങ്ങള്‍ റോഡിലേയ്ക്ക് വലിച്ചെറിഞ്ഞും ഭീകരാന്തരീക്ഷമാണ് ഇവര്‍ സൃഷ്ടിച്ചത്

ചെന്നൈ: ദീപാവലി ദിനത്തില്‍ റോഡില്‍ ബൈക്കുമായി ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം നടത്തി യുവാക്കള്‍. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലാണ് യുവാക്കളുടെ സംഘം റോഡില്‍ ബൈക്കുമായി ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം നടത്തിയത്. ചീറിപ്പായുന്ന ബൈക്കിലിരുന്ന് പടക്കം പൊട്ടിച്ചും റോക്കറ്റ് വിട്ടും മാലപ്പടക്കം കത്തിച്ചും, പടക്കങ്ങള്‍ റോഡിലേയ്ക്ക് വലിച്ചെറിഞ്ഞും ഭീകരാന്തരീക്ഷമാണ് ഇവര്‍ സൃഷ്ടിച്ചത്.

Read Also: പരീക്ഷാ ഹാളില്‍ ശിരോവസ്ത്രത്തിന് വീണ്ടും വിലക്ക്: മുൻ നിലപാട് മാറ്റി കര്‍ണാടക സര്‍ക്കാര്‍

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ റോഡില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കളുടെ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 10 യുവാക്കളെയാണ് അറസ്റ്റ് ചെയ്തതെന്ന്
പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button