Latest NewsNewsIndia

എന്ത് വില കൊടുത്തും മധ്യപ്രദേശ് തിരിച്ചുപിടിക്കുമെന്ന ശപഥവുമായി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ

ഭോപ്പാല്‍: മധ്യപ്രദേശ് തിരിച്ചുപിടിക്കുമെന്ന ശപഥവുമായി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. അദാനി-മോദി ബന്ധം ഉന്നയിച്ചായിരുന്നു രാഹുല്‍ ഭോപ്പാലില്‍ റോഡ് ഷോ നടത്തിയത്. ബിജെപി ഭരണത്തില്‍ ഭിന്നിച്ച മധ്യപ്രദേശിലെ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: നവംബറിൽ സൂര്യൻ അസ്തമിച്ചാൽ പിന്നെ ഉദിക്കുന്നത് ജനുവരിയിൽ; ഈ നഗരം 67 ദിവസം ഇരുട്ടിൽ!

കോണ്‍ഗ്രസിന് ഏറെ ആത്മവിശ്വാസം പകരുന്നതാണ് ഭോപ്പാലില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം. ഭോപ്പാലില്‍ ആകെയുള്ള ഏഴില്‍ നാല് സീറ്റും കയ്യാളുന്നത് ബിജെപിയാണ്. ഇക്കുറി കോണ്‍ഗ്രസ് ശക്തമായ മത്സരം കാഴ്ചവെക്കുന്നു എന്ന പ്രതീതിയുണ്ട്. വിവിധ മണ്ഡലങ്ങളിലായി കിലോമീറ്ററുകള്‍ നീണ്ട റോഡ് ഷോയാണ് നടന്നത്.  രാഹുലിന്റെ വരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ടി ഊര്‍ജ്ജമായിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button