KeralaLatest NewsNews

സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ 221986 വോട്ടുകളും അബിന്‍ വര്‍ക്കി 168588 വോട്ടുകളും നേടി.അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്. രണ്ട് മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോള്‍ പുറത്തു വന്നത്. 7 ലക്ഷത്തിലധികം പേര്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ് നടപടികള്‍ക്കൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ ടീം നടത്തിയ അഭിമുഖത്തിന് ശേഷമാണ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്തത്.

Read Also: ദീപാവലി ദിനത്തിൽ ഗൂഗിളിൽ നിങ്ങളും ഇക്കാര്യം തിരഞ്ഞോ? രസകരമായ സേർച്ച് റിസൾട്ടുകൾ പങ്കുവെച്ച് സുന്ദർ പിച്ചൈ

വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സംഘടനയെ ഒറ്റക്കെട്ടായി മുമ്പോട്ട് കൊണ്ടുപോകും എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും അഭിനന്ദനമെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button