ErnakulamKeralaNattuvarthaLatest NewsNews

എ​ക്സൈ​സ് ജീ​പ്പി​ന് തീ​യി​ട്ടു: 19കരൻ പിടിയിൽ

പു​ന്നേ​ക്കാ​ട് ക​ള​പ്പാ​റ പാ​ല​ക്ക​ൽ ജി​ത്ത്(19) ആ​ണ് പി​ടി​യി​ലാ​യ​ത്

കോ​ത​മം​ഗ​ലം: എ​ക്സൈ​സ് ജീ​പ്പി​ന് തീ​യി​ട്ട പ്ര​തി അറസ്റ്റി​ൽ. പു​ന്നേ​ക്കാ​ട് ക​ള​പ്പാ​റ പാ​ല​ക്ക​ൽ ജി​ത്ത്(19) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : പിണറായി വിജയനെ പോലുള്ള ഒരു ഏകാധിപതിക്കേ ഇപ്പോൾ കോടികൾ മുടക്കി ആഡംബര യാത്ര നടത്താനാവൂ: രമേശ് ചെന്നിത്തല

തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.45 ഓ​ടെ​യാ​ണ് കേസിനാസ്പദമായ സം​ഭ​വം നടന്നത്. പു​ന്നേ​ക്കാ​ട് ജം​ഗ്ഷ​ന് സ​മീ​പം റോ​ഡ​രി​കി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന കു​ട്ടമ്പു​ഴ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്ത ജീ​പ്പി​നാ​ണ് തീ​യി​ട്ട​ത്. പു​ക​യും മ​ണ​വും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പാ​റാ​വു​കാ​ര​നും സ​മീ​പ​വാ​സി​ക​ളും ഓ​ടി​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. അ​പ്പോ​ഴേ​ക്കും പ്ര​തി ഓ​ടി​മ​റ​ഞ്ഞു. ജീ​പ്പി​ന്‍റെ പി​ൻ​വ​ശ​ത്തെ പ​ടു​ത​യി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ർ ക​ണ്ട​തി​നാ​ൽ തീ ​ആ​ളി​പ്പ​ട​രും മു​മ്പേ കെ​ടു​ത്താ​നാ​യി. പി​ൻ​ഭാ​ഗ​ത്തെ പ​ടു​ത പൂ​ർ​ണ​മാ​യും മു​ക​ളി​ലെ പ​ടു​ത ഭാ​ഗി​ക​മാ​യും ക​ത്തി​യി​ട്ടു​ണ്ട്.

കോ​ത​മം​ഗ​ലം പൊലീ​സി​ൽ നൽകിയ പ​രാ​തിയുടെ അടിസ്ഥാനത്തിൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ക​ഞ്ചാ​വ് കേ​സി​ൽ ജി​ത്തി​നെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തിന്റെ വൈരാ​ഗ്യത്തിലാണ് തീ​യി​ട്ടതെ​ന്ന് പ്ര​തി സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button