ErnakulamKeralaNattuvarthaLatest NewsNews

11 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ അറസ്റ്റിൽ

ഒ​ഡീ​ഷ ഗ​ജ​പ​തി സ്വ​ദേ​ശി പീ​റ്റ​ര്‍ നാ​യ​ക്(21) ആ​ണ് അറസ്റ്റിലായത്

കൊ​ച്ചി: 11 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ പൊ​ലീ​സ് പി​ടി​യിൽ. ഒ​ഡീ​ഷ ഗ​ജ​പ​തി സ്വ​ദേ​ശി പീ​റ്റ​ര്‍ നാ​യ​ക്(21) ആ​ണ് അറസ്റ്റിലായത്.

എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് നി​ന്നുമാണ് ഇയാൾ അറസ്റ്റിലായത്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സും കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫ് ടീ​മും ചേ​ര്‍​ന്ന് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ല്‍ ആണ് യുവാവ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്ന് 11.140 കി​ലോ​ഗ്രാം ക​ഞ്ചാവ് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Read Also : ഝാർഖണ്ഡിൽ വികസന പദ്ധതികൾക്ക് വേഗം പകർന്ന് കേന്ദ്രം: 7200 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

ഒ​ഡീ​ഷ​യി​ല്‍ നി​ന്നും ട്രെ​യി​ന്‍ മാ​ര്‍​ഗം കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന അ​ന്ത​ര്‍​സം​സ്ഥാ​ന മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ പീ​റ്റ​ര്‍. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യാ​യ റി​ങ്കു എ​ന്ന​യാ​ളെ തൃ​ശൂ​രി​ല്‍ നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​യാ​ളി​ല്‍ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നീ​ഷ് ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​റ​ണാ​കു​ളം റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​ന്‍, കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വ​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button