KeralaLatest NewsNews

ആലുവയിലെ പെണ്‍കുട്ടിയുടെ കുടുംബത്തിനെ കബളിപ്പിച്ച് പണം തട്ടിയ സംഭവം, മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

പണം തട്ടിയെടുത്തത് നേതാവിന്റെ ഭര്‍ത്താവ്

എറണാകുളം: ആലുവയില്‍ അസഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് ഭര്‍ത്താവ് പണം തട്ടിയെന്ന പരാതിയില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിനു സസ്പന്‍ഷന്‍. മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്
ചെയ്തത്.

Read Also: ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ആപ്പിൾ കഴിയ്ക്കൂ

എറണാകുളം മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഹസീന നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. ഹസീനയുടെ ഭര്‍ത്താവ് മുനീറാണ് പണം തട്ടിയെടുത്തത്.

കുടുംബത്തിന് പണം നല്‍കി ആരോപണവിധേയന്‍ പരാതി പരിഹരിച്ചിരുന്നു. ബാക്കി നല്‍കാനുണ്ടായിരുന്ന 50,000 രൂപ കൂടി നല്‍കിയതോടെ ഇനി പരാതിയില്ലെന്ന് കുടുംബം അറിയിച്ചു. ഒപ്പം നിന്ന മാധ്യമങ്ങള്‍ക്ക് അവര്‍ നന്ദി അറിയിക്കുകയും ചെയ്തു.

 

മുനീര്‍ 1.20ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ഇതില്‍ 70,000 രൂപ തിരിച്ചു നല്‍കിയെന്നും ബാക്കി തുക നല്‍കിയില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞിരുന്നു.

കുട്ടി കൊല്ലപ്പെട്ട സമയത്താണ് സംഭവം നടന്നതെന്നാണ് പരാതി. അന്ന് കുട്ടിയുടെ കുടുംബത്തെ സഹായിക്കാന്‍ മുന്നില്‍ നിന്നത് മുനീറായിരുന്നു. തങ്ങളെ സഹായിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് എടിഎം കാര്‍ഡ് ഉപയോഗിച്ച് പണമെടുത്തത് മുനീറായിരുന്നു. അന്ന് ഇത്തരത്തില്‍ 1.2 ലക്ഷം രൂപയോളം പലപ്പോഴായി പിന്‍വലിച്ചിരുന്നുവെന്നും ആ തുകയില്‍ വളരെ കുറച്ച് മാത്രമാണ് തങ്ങള്‍ക്ക് തന്നതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. ഈ പണത്തെ കുറിച്ച് പിതാവ് മുനീറിനോട് ചോദിച്ചിരുന്നു. എന്നാല്‍ മുനീര്‍ ഇതില്‍ 70000 രൂപയോളം മാത്രമാണ് തിരികെ നല്‍കിയത്. കുട്ടിയുടെ പിതാവിന്റെ പേരിലുള്ള പേഴ്‌സണല്‍ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയതെന്നാണ് പരാതി.

വാര്‍ത്ത കളവാണെന്ന് പറയണമെന്ന് കുട്ടിയുടെ പിതാവിനോട് മുനീര്‍ ആവശ്യപ്പെട്ടു. എന്നാല്‍, തനിക്ക് കളവ് പറയാന്‍ കഴിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍ മറുപടിനല്‍കി. ഇതിനു പിന്നാലെയാണ് ബാക്കി പണം കൂടി നല്‍കി മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് തടിയൂരിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button