Latest NewsNewsInternational

ഗാസയിലെ അൽ ഷിഫ ആശുപത്രിക്ക് കീഴിൽ ഹമാസിന്റെ തുരങ്കം; വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ സൈന്യം

ഗാസ സിറ്റിയിലെ അൽ-ഷിഫ ഹോസ്പിറ്റൽ കോംപ്ലക്‌സിന് താഴെ ഹമാസ് ഉപയോഗിക്കുന്ന ടണൽ ഷാഫ്റ്റ് ആണെന്ന് അവകാശപ്പെടുന്നതിന്റെ വീഡിയോ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പുറത്തുവിട്ടു. അടുത്തിടെയാണ് തുരങ്കം ഉണ്ടാക്കിയതെന്നാണ് സൂചന. ഗാസയിലെ ആശുപത്രി സൗകര്യങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് മറയാക്കി ഹമാസിന്റെ ചൂഷണത്തിന്റെ ഭാഗമാണ് ഈ തുരങ്കമെന്ന് ഐഡിഎഫ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം, ഇസ്രായേൽ സൈന്യം വ്യാഴാഴ്ച ഗാസയിലെ അൽ-ഷിഫ ആശുപത്രിയിൽ നടത്തിയ തിരച്ചിലിൽ ഹമാസിന്റെ വൻ ആയുധ ശേഖരം കണ്ടെത്തിയിരുന്നു. ഓട്ടോമാറ്റിക് ആയുധങ്ങൾ, ഗ്രനേഡുകൾ, വെടിമരുന്ന്, ഫ്ലാക്ക് ജാക്കറ്റുകൾ തുടങ്ങിയവയാണ് ആശുപത്രി സമുച്ചയത്തിനുള്ളിലെ ഒരു അജ്ഞാത കെട്ടിടത്തിൽ നിന്ന് കണ്ടെടുത്തത്. ഇതിന്റെ വീഡിയോ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു.

ഗാസയിലെ അൽ-ഷിഫ ഹോസ്പിറ്റലിൽ ഇസ്രായേൽ നടത്തിയ റെയ്ഡ് അകത്ത് കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ആളുകളിൽ ഭയം സൃഷ്ടിച്ചിരിക്കുകയാണെന്ന് പലസ്തീൻ ആരോപിച്ചു. ഇസ്രായേൽ സൈനികർ ആശുപത്രിയിൽ അഭയം പ്രാപിച്ച ചില പുരുഷന്മാരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി ആക്രമിച്ചതായി അൽ-ഷിഫയിലെ എമർജൻസി റൂം ജീവനക്കാരൻ ഒമർ സഖൗട്ട് അൽ ജസീറയോട് പറഞ്ഞു.

അതേസമയം, അൽ-ഷിഫ ഹോസ്പിറ്റലിൽ ഐഡിഎഫ് അതിന്റെ പ്രവർത്തനം തുടർന്നു. നിലവിൽ ഈ ആശുപത്രി ഒരു അഭയകേന്ദ്രമായിട്ടാണ് ഉപയോഗിക്കുന്നത്. 2,000 സിവിലിയന്മാർക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ഒരു ഹമാസ് കമാൻഡ് സെന്റർ ആണിതെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button