KeralaLatest NewsNews

അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു, മുറിയിലുണ്ടായിരുന്ന യുവതി പൊലീസ് കസ്റ്റഡിയില്‍

യുവാവിന്റെ കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്

തിരുവനന്തപുരം: ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞ ദിവസം അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പത്താനപുരം സ്വദേശി അജിന്‍ ആണ് മരിച്ചത്. യുവാവിനൊപ്പം മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

യുവാവിന്റെ കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ യുവാവും യുവതിയും മദ്യലഹരിയിലായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്.

read also: താജ്മഹലില്‍ നിസ്‌കാരം നടത്തുവാനുള്ള ശ്രമം സുരക്ഷസേന ഇടപെട്ട് തടഞ്ഞു

അജിൻ അബോധാവസ്ഥയിലായ കാര്യം യുവതിയാണ് ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചത്. മദ്യ ലഹരിയായിരുന്ന അജിൻ തൂങ്ങി മരിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി രക്ഷിച്ചതാകാമെന്നും സംശയമുണ്ട്. സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button