KeralaLatest NewsNews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം, ഈ ട്രെയിനുകൾ സർവീസ് നടത്തില്ല

8 ട്രെയിനുകൾ പൂർണമായും, 12 ട്രെയിനുകൾ ഭാഗികമായും റദ്ദ് ചെയ്തതായി ദക്ഷിണ റെയിൽവേ അറിയിച്ചു

അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയുമാണ് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് 8 ട്രെയിനുകൾ പൂർണമായും, 12 ട്രെയിനുകൾ ഭാഗികമായും റദ്ദ് ചെയ്തതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഇന്നും നാളെയും റദ്ദ് ചെയ്ത ട്രെയിനുകൾ ഏതൊക്കെയെന്ന് അറിയാം.

ഇന്ന് റദ്ദ് ചെയ്ത ട്രെയിനുകൾ

  • മംഗളൂരു-തിരുനെൽവേലി മാവേലി എക്സ്പ്രസ് (16603)
  • എറണാകുളം-ഷൊർണൂർ മെമു(06018)
  • എറണാകുളം-ഗുരുവായൂർ എക്സ്പ്രസ് (06448)
  • ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ് (16335) , പൂനെ ജംഗ്ഷൻ കന്യാകുമാരി എക്സ്പ്രസ് (16381) എന്നീ ദീർഘദൂര ട്രെയിനുകൾ പൊള്ളാച്ചി-മധുരൈ വഴി തിരിച്ചുവിടും.

നാളെ റദ്ദ് ചെയ്ത ട്രെയിനുകൾ

  • തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസ് (16604)
  • ഷൊർണൂർ-എറണാകുളം മെമു(06017)
  • ഗുരുവായൂർ-എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (06439)
  • എറണാകുളം ജംഗ്ഷൻ-കോട്ടയം എക്സ്പ്രസ് (06453)
  • കോട്ടയം-എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (06434)

shortlink

Related Articles

Post Your Comments

Related Articles


Back to top button