Latest NewsNewsTechnology

ലൈറ്റ്-ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടോ? എങ്കിൽ വിക്രം സാരാഭായി സ്പേസ് സെന്ററിൽ ജോലി നേടാം, ഡ്രൈവർമാർക്ക് അവസരം

ആകെ 18 ഒഴിവുകളാണ് ഉള്ളത്

ഡ്രൈവർ പോസ്റ്റിലേക്കുള്ള ജോലി ഒഴിവുകൾ പുറത്തുവിട്ട് കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്റർ. ലൈറ്റ്-ഹെവി വെഹിക്കിൾ ഡ്രൈവർമാരെ നിയമിക്കുന്നതിനുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. ലൈറ്റ്-ഹെവി ലൈസൻസ് ഉള്ള ഡ്രൈവർമാർക്ക് പോസ്റ്റിലേക്ക് അപേക്ഷിക്കാനാകും. ആകെ 18 ഒഴിവുകളാണ് ഉള്ളത്. വനിതകൾക്ക് ഉൾപ്പെടെ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ഒഴിവുകൾ 9 എണ്ണമാണ്. ജനറൽ കാറ്റഗറി 5, ഒബിസി 2, എസ്‌സി 1, ഇഡബ്ല്യുഎസ് 1, വിമുക്തഭടന്മാർ 1 എന്നിങ്ങനെയാണ് ഒഴിവുകൾ. 19,900-63,200 രൂപ വരെയാണ് ശമ്പളം. പോസ്റ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നവംബർ 27 വൈകിട്ട് 5:00 മണി വരെ അപേക്ഷ സമർപ്പിക്കാനാകും.

യോഗ്യത:

എസ്എസ്എൽസി/തത്തുല്യം, പ്രാബല്യത്തിലുള്ള ലൈറ്റ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം. മൂന്ന് വർഷത്തെ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് എക്സ്പീരിയൻസ് നിർബന്ധമാണ്.

Also Read: ഇനി അധികം കാത്തിരിക്കേണ്ട! ആമസോണിൽ നിന്ന് കാറും പർച്ചേസ് ചെയ്യാം, കരാറിൽ ഏർപ്പെട്ട് ഈ വാഹന നിർമ്മാതാക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button