Latest NewsNewsIndia

260 ഒഴിവുകൾ! ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഫെബ്രുവരി 27 വൈകിട്ട് 5:30 വരെയാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി) തിരഞ്ഞെടുപ്പിനായി ഉള്ള അപേക്ഷ ക്ഷണിച്ചു. കോസ്റ്റ് ഗാർഡ് എൻറോൾഡ് പേഴ്സണൽ ടെസ്റ്റ് 02-2024 ബാച്ചിലേക്കുള്ള വിജ്ഞാപനമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 260 ഒഴിവുകളാണ് ഉള്ളത്. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്ത് പരീക്ഷ, അസൈൻമെന്റ് അല്ലെങ്കിൽ അഡാപ്റ്റബിലിറ്റി ടെസ്റ്റ്, കായികക്ഷമത പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ്.

ഉദ്യോഗാർത്ഥികൾ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫിസിക്സും മാക്സും ഉൾപ്പെട്ട പ്ലസ് ടു വിജയമാണ് വിദ്യാഭ്യാസ യോഗ്യത. ഉദ്യോഗാർത്ഥികൾക്ക് 18 വയസ്സിനും 22 വയസ്സിനും ഇടയിൽ പ്രായം ഉണ്ടായിരിക്കണം. എസ്‌സി/വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ഫീസ് ഇല്ല. മറ്റ് വിഭാഗക്കാർ 300 രൂപ ഫീസ് ഇനത്തിൽ ഓൺലൈൻ മുഖാന്തരം അടയ്ക്കണം. ഫെബ്രുവരി 27 വൈകിട്ട് 5:30 വരെയാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. പരീക്ഷയുടെ ഒന്നാം ഘട്ടം പത്താം ക്ലാസ് സിലബസിനെയും, രണ്ടാം ഘട്ടം പന്ത്രണ്ടാം ക്ലാസിലെ കണക്ക്, ഫിസിക്സ് എന്നീ വിഷയങ്ങളിലെ സിലബസിനെയും അടിസ്ഥാനമാക്കിയാണ് ഉണ്ടാവുക.

ഒഴിവുകൾ (റീജൺ/സോൺ തിരിച്ച്)

നോർത്ത്-79, വെസ്റ്റ്-66, നോർത്ത് ഈസ്റ്റ്-68, ഈസ്റ്റ്-33, നോർത്ത് വെസ്റ്റ്-12, അന്തമാൻ ആൻഡ് നിക്കോബാർ-3. കേരളവും ലക്ഷദ്വീപും വെസ്റ്റ് റീജണിൽ/ സോണിലാണ് ഉൾപ്പെടുന്നത്.

Also Read: കലാപത്തിന് വഴിയൊരുക്കിയ വിധി‌, മെയ്തെയ് വിഭാഗക്കാരെ പട്ടികവർഗമായി പ്രഖ്യാപിച്ച ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button